നൊട്ടി നുണഞ്ഞിട്ടിറക്കിയ തേൻകണം
കാഞ്ചനത്തെല്ലു വരഞ്ഞ മന്ത്രാക്ഷരം
മണ്ണിൽ വിരലാൽ വിതറിയ വിത്തുകൾ
അന്നമയത്തിലന്നാദ്യമായ്പ്പൂത്തൊരു
നവ്യരസത്തിൻ്റെകോശസംവിത്തുകൾ
താരിനെത്താരാട്ടുപാടിയ രാത്രികൾ
താരകക്കണ്ണൊളി ചാർത്തിയ വ്യഞ്ജനം
സാരപ്രപഞ്ചം തെളിഞ്ഞു വിളങ്ങിയ
വർണ്ണാക്ഷരത്തിൻ്റെ മന്ത്രമാലാർണ്ണവം
എന്നുള്ളിലാനന്ദ ബോധം ചുരത്തുവാൻ
അമ്മമെനഞ്ഞ കപാലമാലാക്ഷരം
ഹർഷമോദം രാമരാമേതി പാടിയ
സൽകലാശാലതന്നാദിത്യ മന്ത്രണം
അക്ഷരത്തുമ്പ കൊരുത്തുനീരേകിയ
പേരാറ്റുനീരിൻ്റെ സംസ്കാരവൈഭവം
ശാരിക ശാദ്വലമാക്കിയ ഭൂപുരം
മാൺപെഴുംമാലോകരുണ്ടമഹാമൃതം
ശാന്തസ്സമീരസ്സമാഗമ വേളയിൽ
അംബാശിവരവരുണ്ട ഭാഷാമൃതം
ആനന്ദ പാത്രം നിറച്ച മധുവ്രതം !
നന്മണ്ട

ശ്യാം കുമാർ . എസ്

By ivayana

Leave a Reply

Your email address will not be published. Required fields are marked *