🌹🙏❤️
​ഒരുവാക്കുരിയാടാതെ നീ മറഞ്ഞ നേരം,
ഒരായിരം വാക്കുകൾ കണ്ഠത്തിൽ കുരുങ്ങി.
കണ്ണിൽ നിറഞ്ഞ കണ്ണുനീർ അടക്കിടാൻ,
കഴിയാതെ ചാലുകൾ തീർത്തൊഴുകി.
​പെരുമ്പാറ മുഴക്കമായി നെഞ്ചിൽ തുടി,
കൊട്ടിത്താളം പിഴച്ചു നൊമ്പരമായി മാറി.
കാറ്റിൽപൊലിഞ്ഞൊരുതിരിനാളം പോൽ,
നിഴലുകൾ മാഞ്ഞുപോയീ ഈ വീഥിയിൽ.
​വീണ്ടും വരുമെന്നൊരു വാക്കു ചൊല്ലാതെ –
നീയങ്ങു ദൂരെയായ് മറഞ്ഞു പോയി.
പെയ്യാത്ത മേഘമായ് എന്നുള്ളിൽ,
നിൻ ഓർമ്മകൾ വിങ്ങുന്നു മെല്ലെ.
​മൗനത്തിൻ താഴ്വരയിൽ തനിച്ചായി ഞാൻ.
നിൻ നിഴൽ തേടി അലയുന്നു വീണ്ടും.
ഇനിയെന്നു പെയ്യും നീയാ മേഘമായി –
എൻ മനം കുളിർക്കുന്നൊരോർമ്മയായി?

ദിവാകരൻ പികെ

By ivayana

Leave a Reply

Your email address will not be published. Required fields are marked *