പഴുത്തിലകളുടെ നൊമ്പരങ്ങൾ.
രചന : ബിനു. ആർ. ✍ രാജശ്രീ രാവിന്റെ മേലാപ്പിൽ പൂത്തിറങ്ങിയ കാന്താരികളെയും അതിനിടയിൽ മേവുന്ന തോണിയെപോലുള്ള ചന്ദ്രനെയും നോക്കി തന്റെ മട്ടുപ്പാവിലെ വരാന്തയിൽ ഇരിക്കുവാൻ തുടങ്ങിയിട്ട് മിനിട്ടുകളും മണിക്കൂറുകളുമല്ല, ദിനങ്ങളും മാസങ്ങളും വർഷങ്ങളും കൊഴിഞ്ഞുപോയതുപോലെ. ആടുന്ന ചാരുകസേരയിലെ പ്രണയം നഷ്ടപ്പെട്ട…
തലവരകൾ
രചന : മോഹൻദാസ് എവർഷൈൻ ✍ ആശുപത്രിയിൽ മുൻകാലത്തെ പോലെ വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല, രോഗങ്ങൾ ഉൾവലിഞ്ഞതാണോ, രോഗികൾ ഉൾവലിഞ്ഞതാണോ എന്നറിയില്ല… ഞാൻ ജനലിലൂടെ അകത്തേക്ക് പാളി നോക്കി.അവിടെ കിടപ്പ് രോഗികൾ തീരെയില്ലെന്ന് തോന്നുന്നു,കിടക്കകൾ രോഗികളെയും കാത്തു കിടക്കുന്നപോലെയാണ് എനിക്ക് തോന്നിയത്.അല്ലെങ്കിൽ…
അയാൾ
രചന : സിജി സജീവ് ✍ എട്ടരക്ക് തന്നെ ജോലിക്ക് കയറണമെന്ന് നിർബന്ധമായിരുന്നു……പക്ഷെ ആരോടെല്ലാമോ അയാൾക്ക് വല്ലാത്ത അരിശം തോന്നി അപ്പോൾ,,,,,,, ..സാധാരണ രണ്ടുമൂന്നു പേരെയെങ്കിലും കൂടെക്കൂട്ടാറുള്ളതാണ്,,,,തനിച്ചു ജോലിക്ക് വന്നത് തന്നെ അത്രക്ക് കിട്ടപ്പോരൊന്നുമില്ലാഞ്ഞിട്ടാണ്,,,,,രണ്ടു മുറിയും ഹാളും അടുക്കളയും സിറ്റൗട്ടും പിന്നെ…
സുഭദ്രേട്ടത്തി
രചന : മാധവ് കെ വാസുദേവ് ✍ അയാൾ. അയാൾ അങ്ങിനെയാണ്. അങ്ങിനെയേ അയാളെ അതിൽ പിന്നെ ഇത്രനാളും എല്ലാവരും കണ്ടിട്ടുള്ളു. പിന്നിൽ തിരയാടിച്ചാർക്കുന്ന കടലോ അതിൽ മുങ്ങിച്ചാവാൻ ഒരുങ്ങുന്ന സൂര്യന്റെ നിലവിളിയോ കടൽ കാറ്റിന്റെ കണ്ണുനീരിന്റെ ഉപ്പുരസമോ അയാളെ അലസോരപ്പെടുത്തിയില്ല.…
ഇന്നൊരു കല്യാണത്തിന് പോയി.
രചന : അബ്രാമിന്റെ പെണ്ണ് ✍ ഇന്നൊരു കല്യാണത്തിന് പോയി. നേര് പറഞ്ഞാൽ തീരെ താല്പര്യമില്ലാതെയാണ് പോയത്..അതിന്റെ ഒന്നാമത്തെ കാരണം കല്യാണത്തിന് പോയാൽ ആടുകളുടെയും കോഴികളുടേയുമൊക്കെ കാര്യം പ്രതിസന്ധിയിലാകുമെന്നുള്ളത്.. രണ്ടാമത്തെ കാര്യം,,, സൂര്യനെ പിടിച്ച് കല്യാണമണ്ഡപത്തിന് മുകളിൽ കസേരയിട്ട് ഇരുത്തിയാൽ പോലും…
മാറ്റൊലി
രചന : ശ്രീകുമാർ എം പി✍ ഓലമേഞ്ഞ വീടുകളുംഓർമ്മയാകുന്നുഓടിവന്ന പ്ലാസ്റ്റിക്കിന്നുനാടുവാഴുന്നുകാറ്റു തന്ന വിശറി പോയ്എസി യും വന്നുകാറ്റിനോടു പോലുമിപ്പോൾപുച്ഛമാകുന്നൊചൂടു കൂടി ചൂള പോലെവെന്തുരുകുമ്പോൾചോടു തെറ്റി താളം തെറ്റികാലാവസ്ഥകൾദഹിയ്ക്കാത്ത വസ്തുവൊന്നുവയറ്റിലായാൽപിന്നെയുള്ള പുകിലുകൾചൊല്ലിടേണമൊവായുവിനും ഭൂമിയ്ക്കുമായ്ദഹിയ്ക്കാത്തവവാരിവാരി ചൊരിയുന്നുആധുനികൻമാർഒഴുകിവന്നരുവികൾശുഷ്ക്കമാകുന്നൊകൂടെ നിന്ന ജീവിവർഗ്ഗംമെല്ലെയകന്നൊപാടിവന്ന പൈങ്കിളികൾചിലതു പോയൊപാറിനിന്ന തുമ്പികളുംകുറഞ്ഞു പോയൊപണ്ടുകണ്ട…
കാമം പൂക്കുമ്പോൾ
രചന : വാസുദേവൻ കെ വി ✍️ നിദ്രപൂകിയ നഗരപ്രാന്തത്തെരുവിലെ അടച്ചിട്ട മുറികളിളൊന്നിൽ അവളും അപ്പോൾ അവനും മാത്രം!കറൻസി നോട്ടുകൾ ചോദിച്ചു വാങ്ങിയവർ പുറത്ത് കാവൽ നില്ക്കുന്നു. മുറിക്കുള്ളിലേക്ക് വിടുമ്പോൾ അവറയാളോട് പറഞ്ഞിരുന്നു.“നീ അവളുടെ കലങ്ങിയ കണ്ണുകളില് നോക്കരുത്!! അവളുടെ കഥകൾ…
തികഞ്ഞ ഹൃദയം
രചന : ജോർജ് കക്കാട്ട് ✍️ ഒരു ദിവസം ഒരു യുവാവ് നഗരത്തിന്റെ നടുവിൽ നിന്നുകൊണ്ട് താഴ്വരയിലെ ഏറ്റവും സുന്ദരമായ ഹൃദയം തനിക്കുണ്ടെന്ന് ഉറക്കെ വിളിച്ചു പറഞ്ഞു .ഇതുകേട്ട് ഒരു വലിയ ജനക്കൂട്ടം അവിടെ തടിച്ചുകൂടി, എല്ലാവരും അവന്റെ ഹൃദയത്തെ അഭിനന്ദിച്ചു,…
