കാറൊഴിഞ്ഞ ആകാശം പോലെ തെളിഞ്ഞിരുന്നു.
രചന : അഞ്ജു തങ്കച്ചൻ✍ കനത്ത മഴയിൽ അവൾ നടത്തത്തിന്റെ വേഗത ഒന്നുകൂടെ കൂട്ടി. ശരീരത്തിലേക്ക് നനഞ്ഞൊട്ടിയ ചുരിദാർ അവളുടെ അഴകളവുകളെ എടുത്ത് കാണിക്കുന്നുണ്ടായിരുന്നു.കാറ്റത്തിളകിപ്പറക്കുന്ന കുട നിയന്ത്രിച്ചു പിടിക്കാൻ അവൾ കഷ്ട്ടപ്പെട്ടു, താൻ നനഞ്ഞാലും വേണ്ടില്ല, ബാഗിലെ പുസ്തകങ്ങൾ നനയാതെ ഇരുന്നാൽ…
