💧💧💧💧💧
ഭൂമിക്കായ് മേഘങ്ങളെഴുതുന്ന പ്രണയത്തിൻ
നനവുള്ള വരികളായ് പെയ്യുമീ പുതുമഴ…
മനസിൻ വരണ്ട നിലങ്ങളിൽ ചാർത്തുന്ന
സ്നേഹത്തണുപ്പുള്ള ചുംബനമീ മഴ…
മണ്ണിന്റെ മാദക ഗന്ധമുണർത്തുവാൻ
വിണ്ണിൽ നിന്നെത്തിയ ഗന്ധർവനീ മഴ…
വെയിൽ തിന്ന വേനലിൻ നോവുകൾ മായ്ക്കുവാൻ
ഇലകളിൽ അമൃതം പുരട്ടുന്ന കുളിർമഴ…
പാഴ്ശ്രുതി പാടുന്ന പുഴയുടെ ജീവനിൽ
അമൃതവർഷിണി രാഗശ്രുതിമീട്ടും സുഖമഴ…
കിളികൾ തൻ കളകൂജനങ്ങൾക്കു താളമായ്
കാറ്റിൽ തിമിർക്കുമീ ആലോലപ്പുതുമഴ…
മറവിതൻ ചെപ്പിലൊളിപ്പിച്ച പാട്ടുകൾ
ഹൃദയത്തിൻ കോണിൽ മുളപ്പിക്കും സ്മൃതിമഴ…
എന്നിൽ നീയെന്ന പോൽ പെയ്തിറങ്ങും
രാസക്രീഡാരസാത്മക മോഹന മധുമഴ…

By ivayana

Leave a Reply

Your email address will not be published. Required fields are marked *