രചന : സനിൽ പ്രഭാകർ ✍️
വായിച്ചു വളരേണ്ട കുട്ടികൾ
വായനാശീലം മറന്നുപോയി
മൊബൈലും ലാപ്ടോപ്പും
കുട്ടികൾക്ക് ഹരമായി മാറി
സ്വന്തബന്ധങ്ങളെ അറിയാതായി
പിറന്നുവീണ കുഞ്ഞിന്റെ കയ്യിലും
മൊബൈൽ വച്ചുകൊടുത്തു നിങ്ങൾ
പഠിക്കേണ്ട കുട്ടികളെ മടിയന്മാരാക്കി
സ്വന്തമായിട്ടൊന്നും ചെയ്യുവാനില്ലാതെ
അവരെ യന്ത്രമനുഷ്യരാക്കി മാറ്റി നിങ്ങൾ
പലരും കൂട്ടിലടക്കപ്പെട്ട കിളികളാവാം
കൂടു തുറന്നപ്പോൾ പറന്നകന്നതാവാം
ലഹരിതൻ ചതിക്കുഴിയിൽ വീണതാവാം
നമുക്ക് നമ്മുടെ ബാല്യകാലമോർക്കാം
നമ്മുടെ കുട്ടികൾക്ക് അവ പകർന്നു നൽകാം
പണ്ടിവിടെ മംഗളവും മനോരമയും സഖിയും
തുടങ്ങിയ പൈങ്കിളിവാരweeklyകൾ ഉണ്ടായിരുന്നു
എങ്ങുപോയി എങ്ങുപോയി ഇവയെല്ലാം?
കുട്ടികൾ ദൃശ്യമാധ്യമങ്ങൾക്ക് അടിമയായി
ലഹരിമാഫിയതൻ പിടിയിലായി
വരുംതലമുറ വഴിതെറ്റാതിരിക്കാൻ
നമുക്കും വായിച്ചു തുടങ്ങാം
നമ്മുടെ കുട്ടികളെയും അതിൽ പങ്കാളികളാക്കാം
തുടരട്ടെ വായന, തെളിയട്ടെ വിളക്കുകൾ
ഗ്രന്ഥശാലതൻ മുന്നിൽ ഗ്രാമത്തിന്റെ
ഐക്യമായി തെളിയട്ടെ ആ വെളിച്ചം!

