കാണാറില്ലല്ലോ? !!…… Vasudevan K V
ഇടക്കൊക്കെ കാണുന്ന സുഹൃത്ത് എന്തോ ഇന്നൊരു കുശലാന്വേഷണം. “കാണാറേയില്ലല്ലോ “. അവനും അവന്റെ നല്ലപാതിയും ഈയുള്ളവന്റെ താളുകൾ സന്ദർശിക്കുന്നുണ്ടെന്ന് സുക്കറണ്ണൻ സാക്ഷ്യപ്പെടുത്തുന്നു. എന്നിട്ടും ഔപചാരികതയുടെ നനുത്ത മൊഴി. കാണാറേയില്ലല്ലോ…നേട്ടങ്ങൾ കൊയ്തെടുക്കാൻ ഭൗതിക ആസക്തിയാൽ പരക്കം പായുന്ന നമ്മൾ. കണ്ടാലൊന്നു മിണ്ടാനും നേരമില്ലാതെ..…
