Category: കഥകൾ

കോഴി കൂവിയാൽ

രചന : നിഷാ പായിപ്പാട്✍️ ഹായ് കൂട്ടുകാരെ ഇന്നത്തെ പത്രം വായിക്കാൻ എല്ലാവർക്കും പ്രത്യേക ഒരു താല്പര്യം ഉണ്ടാകാം ദാ ഇവിടെയും ഒരു പത്രം വായിച്ചു കൊണ്ടിരുന്നപ്പോൾ അപ്പോ തുടർന്ന് വായിക്കുക എല്ലാവർക്കും നന്മ നിറഞ്ഞ ഒരു ദിനം ആശംസിക്കുന്നു സാധാരണ…

പുറകോട്ടോടിയ തീവണ്ടി

രചന : പണിക്കർ രാജേഷ്✍ ട്രെയിൻ ചമ്പൽ പാലത്തിലേക്ക് കയറിയപ്പോഴുള്ള ശബ്ദം കേട്ട് ബാലു ഞെട്ടിയുണർന്നു ചില്ലുജാലകം ഉയർത്തി വെച്ച് നദിയിലേക്ക് നോക്കി കുറച്ചു സമയം ഇരുന്നു. പിന്നെ മെല്ലെ വാഷ്റൂമിലേക്കു നടന്നു. മുഖം കഴുകി,വാതിൽക്കലേക്ക് നീങ്ങി.അതിര് കാണാനാകാത്തവിധം മൺകൂനകളും കുറ്റിച്ചെടികളും.പുറകോട്ടോടുന്ന…

കുലസ്ത്രീ

രചന : സുനു വിജയൻ✍ കരിമ്പനകൾ വളർന്നു നിൽക്കുന്ന കുറവൻ കുന്നിനപ്പുറമായിരുന്നു കുലസ്ത്രീയുടെ മാളിക വീട്. മാളിക വീടിനു പുറകിൽ വടക്കു പടിഞ്ഞാറായി അൽപ്പം അകലെ നിരന്ന പാറയുള്ള കുന്നിൻമുകളിൽ മഹാകാളിയുടെ കല്ലിൽ കൊത്തി ഉയർത്തിയ ക്ഷേത്രവും, ക്ഷേത്ത്രത്തിനു ചുറ്റും ചുവന്ന…

കവല.

രചന : ഹുസൈൻ പാണ്ടിക്കാട്.✍ മൂന്നുംകൂടിയോടമല്ല ഞങ്ങളുടെ കവല.നാൽക്കവലയുമല്ല.തൊട്ടപ്പുറമുള്ള മൂന്നുറോഡിനുമിപ്പുറം മൂന്നു കെട്ടിടങ്ങളിലായി നീണ്ടുകിടക്കുന്ന കാഴ്ചയുടെ ചെറിയതെരുവാണ് ‘എന്റെ മനസ്സിലെ വലിയങ്ങാടി’…രണ്ടു പലചരക്കു പീടികയും ബാർബർഷോപ്പും ഒരു സ്റ്റേഷനറിക്കടയും, പലനേരത്ത് ആഘോഷങ്ങളും നിറങ്ങളും നൽകുകയുംഅതോടൊപ്പം പരിസരവാസികൾക്ക് താങ്ങുംതണലുമായി നിൽക്കുന്ന യുവതയുടെ സാന്റോസ്ക്‌ളബ്ബും,…

കഥ കഥ കസ്തൂരി…!

രചന : ഉണ്ണി കെ ടി ✍ മന്ദനല്ലേ ഞാൻ…,സ്വപനങ്ങളിലത്രേ വാസം!വിശ്വാസമാണെന്റെ ദൗർബല്യംഅവാസ്തവങ്ങളെ വിശിഷ്ടഭോജ്യങ്ങളാക്കിവിളമ്പിയാൽ വയറുനിറയെ വിശ്വസിച്ചുണ്ണും ഞാൻമായംകലർന്നൊരന്നംതിന്നജീർണ്ണം പിടിച്ച് ദാഹനോപാധികളിലും ശാന്തിയന്യമാകുമ്പോൾ വീണ്ടുവിചാരത്തിന്റെഉത്തോലകം കൊണ്ടൊരു മൗഢ്യത്തെക്കുത്തിക്കുണ്ടിലെറിഞ്ഞു കൈകുടഞ്ഞു നെഞ്ചുഴിഞ്ഞു സ്വാസ്ഥ്യംനടിക്കും ഞാൻ…!വീണ്ടുമൊരിടവേള…., അതിനിടയിലെനിക്കായൊരു കളംപിന്നെയുമൊരുങ്ങും! കഴുത്തിൽക്കുരുക്കിയ കയറിന്റെയറ്റത്തു പിടിച്ചെന്നെത്തെളിച്ചുകേറ്റുന്ന ബലിത്തറയിൽ…

തൊപ്പി വിൽപ്പനക്കാരൻ.

രചന : ജയരാജ്‌ പുതുമഠം.✍ തോറ്റ് തൊപ്പിയിടുക എന്നത് അയാളുടെ കർമ്മരംഗത്തെ നിഴൽകൂട്ടായിരുന്നു എക്കാലത്തും.മരുഭൂമിയുടെ ഊഷരതയിൽനിന്നാരംഭിച്ച ജീവിതയാത്രയിൽ എത്രയെത്ര മായാ ജലാശയങ്ങളിലൂടെയാണ് അയാൾ മുങ്ങിനിവർന്നത്.ഓരോ സ്നാന ഘട്ടങ്ങളിലും പിടിയിലൊതുങ്ങിയ വർണ്ണമുത്തുകൾ യാത്രാമധ്യേ ചോർന്നുപോയതിന്റെ നിരാലംബസ്മരണകൾ പലപ്പോഴും അയാളിൽ ഖിന്ന ഭാവത്തിന്റെ ഇഴകൾ…

ആ വാതിലിൽ മുട്ടിയത് ആരാകും കൂട്ടുകാരേ?

രചന : ഷാജു വി വി✍️ സന്ധ്യ പോലത്തെ ഉച്ചയാണ് .അയയിൽ കൊളുത്തി വച്ചതുകൊണ്ടു മാത്രംതൂങ്ങി നിൽക്കുന്ന ഫാൻസിഡ്രസുകൾ പോലെ കനത്തിരുണ്ടു തൂങ്ങിയ മേഘങ്ങൾ.നിശ്ചലതയെക്കുറിച്ചുള്ള ഹ്രസ്വചിത്രമെടുക്കാൻ വേണ്ടിസ്വയമടക്കിപ്പിടിച്ചു നിൽക്കുന്ന , കാഴ്ചയിലില്ലാത്തകാറ്റിൻ്റെ ഉൺമ, കുട്ടിക്കാലത്തെ കേരളപാഠാവലിയിലെ ചിത്രം പോലെ ചലനമറ്റ നീണ്ടു…

ഉന്നം.

രചന : ബിനു. ആർ.✍ പന്ത്രണ്ടുകാരനായ ഞാൻ നട്ടം തിരിഞ്ഞ് എഴുന്നേറ്റു. നേരം പരപരാന്ന് വെളുക്കുന്നേയുള്ളു. ഓർമ്മവെച്ചനാൾ മുതൽ ഞാൻ നേരം വെളുക്കുന്നതിന്മുമ്പേ എഴുന്നേൽക്കും. അതൊരു ശീലമായിരുന്നു. കാരണമുണ്ട്, എന്നും എന്തെങ്കിലുയൊക്കെ കാരണമുണ്ടായിരിക്കും. ഞാൻ വായിച്ച ചിത്രകഥയിലെ നായകരെല്ലാം സൂര്യൻ വിരിയുന്നതിനുമുമ്പേ…

ദൈവ ദൂതൻ

രചന : ഒ.കെ.ശൈലജ ടീച്ചർ ✍ രാവിലെ ഓഫീസിൽ എത്തിയ ഉടനെ ഉച്ചക്കുള്ള ലീവ് അപേക്ഷ കൊടുത്തു അല്ലേ ?” ശശി യുടെ ചോദ്യം കേട്ടപ്പോൾ ഫയലിൽ നിന്നും തലയുയർത്തി അവനെ നോക്കി.” ഗുരുവായൂർ പോകണം. തുലാഭാരം നടത്താനുള്ള വഴിപാട് ഉണ്ട്…

മണ്ണ്

രചന : മോഹൻദാസ് എവർഷൈൻ✍ വരവും, ചിലവും ഒത്തുപോകാതെ വന്നപ്പോൾ അയാൾക്ക് നഷ്ടമായത് ഉറക്കമാണ്,കിടക്കയിലും ഗണിതങ്ങൾ തലയ്ക്കകത്തു വണ്ടുകളെപോലെ മൂളലും,മുരൾച്ചയുമായി മനസ്സിന് തീ പടർത്തികൊണ്ടിരുന്നു.പുറത്ത് മഴ പെരുമഴയായി ശക്തിപ്രാപിച്ചുകൊണ്ടിരുന്നുവെങ്കിലും അയാൾ അപ്പോഴും നന്നായി വിയർത്തു.എന്താ ഉറങ്ങുന്നില്ലേ?.അവളുടെ ചോദ്യം മനസ്സിലെ മനനം ചെയ്യലിന്…