‘ജീവിത പാഠം’
രചന : ഷാജി പേടികുളം ✍️ മനുഷ്യർ സ്വപ്നങ്ങൾനെയ്തു കൂടുണ്ടാക്കിഅതിൽ മോഹങ്ങളുടെതൂവലുകൾ വിരിച്ച്പ്രതീക്ഷകളിൽമതിമറന്നിരിക്കേ…കാലം കണ്ണീർ മഴ തൂവിതെല്ലു പരിഹാസക്കാറ്റു വീശി കടന്നുപോകുന്നു.അനുഭവപ്പെരുമഴയിലുംവേനൽ ചൂടിലുംപഠിച്ച പാഠങ്ങൾനിഷ്ഫലമാകുന്നനിസഹായാവസ്ഥയിൽഒരു പെരുമഴക്കാലമായ്മനസ് പെയ്തൊഴിയുമ്പോൾകിഴക്കൊരു ചെന്താമരവിടരും പോലെചില മനസുകൾ തെളിയുന്നു.ചിലരുടെ കണ്ണീർ മൊട്ടുകൾചിലരുടെ ചിരിപ്പൂക്കളായി വിടരുന്നുകാലമാകുന്ന പുസ്തകത്തിൽജീവിത പാഠം…
