ഞങ്ങൾ മൗനത്തിലാണ് .
കവിത: അശോകൻ.സി.ജി. മാധ്യമക്കണ്ണീർ നിലച്ചു…ചാനൽ ചർച്ചകൾ ഒഴിഞ്ഞു…ക്യാമറക്കണ്ണുകൾ പുത്തൻ വാർത്താക്കാഴ്ചകൾ തേടുന്നു .. ആത്മഹത്യയാഘോഷങ്ങളാർത്തിയിരമ്പിയ വേദികൾ …ചർച്ചകൾക്കും വിചാരണ കൾക്കുമിടയിലായിഫ്ലാഷായി മിന്നിമറയുന്ന കാഞ്ചനക്കടകളുടെ പരസ്യങ്ങൾ ..കുറ്റസമ്മതങ്ങളും കുമ്പസാരങ്ങളും നിറംകെടുത്തുന്ന ന്യായാധിപക്കൂടുകൾ ..മരണം വില്പനച്ചരക്കാക്കുന്ന നവ മാധ്യമക്കാഴ്ചകൾ … വിവാഹമാമാങ്കങ്ങൾ പെൺവാണിഭങ്ങളാക്കിയ ഇടങ്ങളിൽ.,സ്വർണ്ണക്കവചങ്ങളാൽ…
