ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

Category: അറിയിപ്പുകൾ

നിമീലിക.

കവിത : നെവിൻ രാജൻ* ഉന്നതങ്ങളിലേക്കുയർന്നുയർന്നു നിൽക്കുംഅംബരചുംബികൾക്കുപിന്നിൽ ഒളിച്ചു് ;ഇന്നു നീ ദു:ഖം തളംകെട്ടിയഅന്തിനേരത്തു്കണ്ണിമചിമ്മാതെ ഉറ്റുനോക്കുന്നത്എന്തിനെന്നറിയില്ലാ.ഉയരങ്ങളിൽ,ചക്രവാളങ്ങൾക്കഭിമുഖമായ്മീനാരം പണിതതു്’;എന്റെ ഉപ്പും വിയർപ്പും കുഴച്ചു്.അങ്ങുപടിഞ്ഞാറു മാറികടലിലേക്കിറങ്ങി നിൽക്കുമാകുരിശും ചുവന്ന നിമീലിക.ഇന്നീ അന്തിനേരത്തെനിക്കു നീവിധിച്ചതീവഴിയേ ശവമഞ്ചത്തിലെന്നന്ത്യയാത്ര.അഗ്നിഗ്രഹണം വിഴുങ്ങി,ഞാനീ മണലിൽപണിതുയർത്തിയതത്രയും ബുർജ്ജുകൾ.ഇൗവഴി രാപ്പകലെത്രയോ വന്നുമാഞ്ഞിട്ടുംതിരയാതെ തിരഞ്ഞും;നീയറിയാതറിഞ്ഞും,എന്റെഉടലിനേയുരുക്കിക്കുടിച്ചും,തകർന്നശിരസ്സിലെച്ചുടുചോരനക്കിക്കുടിച്ചും കടന്നു.ശീതീകരിച്ചൊരീപ്പെട്ടകത്തിനുള്ളിൽപ്രൗഢമീയന്ത്യയാത്രയിൽപ്പോലുംതിരിച്ചറിയുന്നു,ഞാനെന്റെ…

ക്രാന്തദർശിത്വം!

കവിത : ചാക്കോ ഡി അന്തിക്കാട്* എനിക്കൊപ്പം 62 പൂർത്തീകരിച്ചവർക്ക് ഹൃദയം നിറഞ്ഞു കവിഞ്ഞ പിറന്നാൾ ആശംസകൾ! ഇതുവരെയറിഞ്ഞതെല്ലാംപേർത്തും പേർത്തും ചേർത്ത്,അല്ലറചില്ലറ കുനുട്ടും കുശുമ്പും,വഴക്കും വക്കാണവും,സൗഹൃദം ചോരാതിരിക്കാനുള്ള‘മെയ് വഴക്ക’വുമായ് നമ്മൾ,ഇല്ലംനിറ…വല്ലംനിറ,യെന്നുറക്കെപ്പാടി,കള്ളമില്ലാ…ചതിയില്ലാ…ലോക,സാക്ഷാത്ക്കാരത്തിനായ്,പോർക്കളം നിറയെവിയർപ്പുകൊണ്ടുംചോരകൊണ്ടുംജീവിതക്കവിതകളെഴുതും…പറയും, പാടും, ആടും…പിന്നെയു,മെഴുത്തിൻഭാവനാവിളനിലങ്ങൾമെല്ലെ വാർത്തെടുക്കും!സ്വന്തം പള്ളകൾവീർപ്പിക്കാതെ,പട്ടിണിപരിക്ഷകളുടെകൃത്യം കണക്കെടുത്തു,പട്ടിണി മാറ്റി,പരിതപിക്കുന്നവരുടെപരിഭവങ്ങളില്ലാതാക്കി, വർണ്ണച്ചമയങ്ങളുടെആഗന്തുകമാ,മാരവങ്ങളി,ലഭയം…

യാത്രാമൊഴി.

കവിത : സിജി സജീവ്* വിറയാർന്നൊരീ ചുണ്ടുകൾവിതുമ്പുന്നുവോതരളമാം മിഴികൾതുളുമ്പുന്നുവോപറയുന്നുണ്ടായിരംപരിഭവങ്ങൾഇടറിപുലമ്പുന്നുഇനിയെത്ര നാളെന്നുചേർത്തണക്കുന്നുനെറുകയിൽ മുത്തുന്നുപോയകാലത്തിൻപ്രണയം തുളുമ്പുന്നുനീതന്ന ജീവിത തൂ വെളിച്ചംനേർത്തു പോം വേളയടുത്തിടുന്നുഇനി മടങ്ങൂ പ്രിയനേ നീഈ വേള ഞാനും മിഴിയണക്കട്ടെ.

മുറിവുകളുടെ മ്യൂസിയം.

കവിത : റഫീഖ് പുളിഞ്ഞാൽ* മുറ്റംനിറയേകൊഴിഞ്ഞുവീണചിരിപ്പൂക്കൾ.വെയിൽകുഞ്ഞുങ്ങളെതാലോലിക്കുന്നമരത്തണലുകൾ.പിച്ചവെച്ചും,മണ്ണുവാരിയുംഓടിമാഞ്ഞകുസൃതികൾ,കിതച്ചുതളർന്നുവിയർത്തൊലിച്ച നടത്തങ്ങൾ.അകത്ത്‌ ഇല്ലായ്മയുടെഓട്ടക്കലങ്ങൾ,ചിരികത്തിപ്പോയകറുത്തചുവരുകൾ,തുറന്നിട്ടജാലകത്തിനരികേകീറിപ്പോയ മിഴിയിളക്കങ്ങൾദ്രവിച്ച മനക്കോട്ടകൾമൂർച്ചയില്ലാത്ത പരിഭവങ്ങൾ.കട്ടിലിൽ ചുരുണ്ടുകിടക്കുന്ന വേലിയിറക്കം കഴിഞ്ഞകടൽ,കടൽക്കണ്ണിൽ മുങ്ങിത്താഴുന്ന കരയടുക്കാനാവാത്ത കപ്പൽ.

വീണ്ടും ജനിയ്ക്കുവാൻ.

കവിത : സുമോദ് പരുമല* ആരോരുമില്ലെന്നാലുംനീയരികിൽവെറുതെമിണ്ടാതിരിയ്ക്കിലെന്നുംഎല്ലാരുമുണ്ടെന്നൊരോർമ്മ .ആരോരുമില്ലെങ്കിലുംനിൻ വിളികൾഒരു വേളകാതോരമണയുമ്പൊഴുംഎല്ലാരുമുണ്ടെന്നൊരോർമ്മ .ആരോരുമില്ലെങ്കിലുംനിൻ മിഴികൾഒരു മാത്രമാത്രംതഴുകുമ്പൊഴുംഎല്ലാരുമുണ്ടെന്നൊരോർമ്മ .ആരോരുമില്ലെങ്കിലുംനിൻചിരികൾഅറിയാതെയുള്ളിൽതെളിയുമ്പൊഴോഎല്ലാരുമുണ്ടെന്നൊരോർമ്മ .ഇടറാത്ത പാദങ്ങൾമുറിയാത്ത മനസ്സ്തോരാത്തസംഗീതമണയാത്ത ദീപം .മായാത്ത ചിരിമാത്രമെന്നുംവീണ്ടും ജനിയ്ക്കുവാൻഅറിയാതെയുള്ളിൽമോഹം നിറയ്ക്കുന്ന ഭാവം .

നേർ വഴി താണ്ടുമ്പോൾ.

കവിത : ടി.എം. നവാസ് വളാഞ്ചേരി* * നേരിന്റെ പാത വിട്ടകലുന്ന തൊന്നുമെനേർവഴിയല്ലെന്നറിഞ്ഞിടു നീ .നേർ വഴിയെന്നത് നേർ രേഖപോലങ്ങ്അനന്തമാം പാതയാ കൂട്ടുകാരാ .ഉൾക്കണ്ണതങ്ങു തുറന്നു പിടിക്കുകിൽ .കണ്ടിടാം നേർ വഴി ക്ഷണമതാലെ.അറിവിൻ വഴിയത് നേരറിവാക്കിയാൽ .നേർ വഴി പുൽകാനെളുപ്പമത്രെ.ഉള്ളിൽ മിടിക്കുന്ന…

കവിത പിറക്കുന്ന വഴികൾ.

Raj Rajj* കവിതഹൃദയവികാരങ്ങളുടെ ബഹിർസ്പുരണമാണ്…..ആത്മാവിൽഅന്തർലീനമായകാമനയാണ്…അനുഭവങ്ങളുടെകണ്ണീരിൽ നിന്നുംആത്മപീഡനങ്ങളിൽ നിന്നും ഉറവയായൊഴുകുന്നആത്മവ്യഥയാണ്കവിത ….മനസ്സിൽ തിരയിളക്കംസൃഷ്ടിക്കുന്ന ആനന്ദത്തിന്റെആത്മാനുഭൂതിയാണ്കവിത…..അനീതികൾക്കെതിരെഅക്ഷരങ്ങൾ കൊണ്ട് സ്പുടം ചെയ്തെടുത്തആഗ്നേയാസ്ത്രമാണ് കവിത.പ്രണയത്തിന്റെഅനുഭൂതിയിൽ നിന്നും പിറവിയെടുക്കുന്നകാവ്യകല്പനയാണ്കവിത.ഓർമ്മകളുടെആഴക്കടലിൽ നിന്നും മുങ്ങിയെടുക്കുന്ന മുത്തും പവിഴവുമാണ് കവിത.മൗനം കൊണ്ട്മുറിവേൽപ്പിക്കപ്പെട്ടമനസിന്റെആത്മബലിയാണ്‌ കവിത.വർണ്ണങ്ങളുംവസന്തങ്ങളും നഷ്ട്ടപ്പെട്ട ഹതഭാഗ്യരുടെആത്മരോദനമാണ്കവിത.ചിന്തകളിൽവേറേഴുകിപ്പോയഓർമ്മകളുടെപുനർജ്ജനിയാണ്കവിത.മറവിയുടെ ചാരംഊതിപെരുക്കിവാക്കുകളിലൂടെപുനർജ്ജനിക്കുന്നആകുലതകളാണ്കവിത.സ്നേഹനിരാസത്തിന്റെ അവഗണയിൽനൊന്തുപിടയുന്നആത്മ വേദനയാണ്കവിത..സ്വപ്നങ്ങളുടെയുംപ്രതീക്ഷകളുടെയുംകാത്തിരിപ്പിന്റെയുംവിരഹത്തിന്റെയുംഅവസാനമില്ലാത്തദീന വിലാപമാണ്കവിത.കവിത ആത്മാവിന്റെ…

നീർക്കുമിളകൾ.

രചന :- ബിനു. ആർ.* ഇന്നലെയീവഴിവന്നെത്തിയ കാലാവസ്ഥാവ്യതിയാനങ്ങൾഎന്നെനോക്കി കണ്ണുരുട്ടവേഞാനൊന്നുമെല്ലെ ചകിതനായ്ഇന്നിനിയെന്തു ചെയ്യും…. !മഹാമാരിവന്നു കൊഞ്ഞനംകുത്തവേ, നാമെല്ലാവരുംമിപ്പോഴുംകലുഷിതമാം മനസ്സും ചിന്തയുമായ്ഈശ്വരനാമങ്ങൾ ചൊല്ലിക്കേണീടുംകാലമാണിതെന്നനുമാനിക്കവേ,നമ്മളിലെല്ലാം മനോഭീതി വന്നു നിറഞ്ഞീടുന്നൂ… !വന്നിരിക്കുന്നൂ, ഗഗനചാരിയാ –മൊരസുരൻ സാഗരചാരെവന്നു ഗാഗ്വവിളിക്കുന്നൂ,പെയ്യുമിപ്പോൾ അതിതീവ്രമാംമേഘഘനജാലങ്ങൾ, കൊണ്ടുപോകുംവെറും നീർകുമിളയാകുംമാനുഷകുലജാലത്തിനെ…. !അതുകണ്ടുംകേട്ടും നമ്മൾ മാനവർതേടുന്നൂ വീണ്ടുമൊരു…

കര്‍ണ്ണികാരപ്പൂക്കള്‍

കവിത : ശിവരാജന്‍ കോവിലഴികം,മയ്യനാട്* കനിവിന്നു തേടുന്നു കൊന്നയും മിഴികളുംകാണാത്ത നിറകണി കനവില്‍ മയങ്ങികാലം കുടഞ്ഞിട്ടോരഗ്നിപുഷ്പം ചൂടികാത്തിരിക്കുന്നൊരു വിഷുപ്പക്ഷിമാത്രം !കരുണതന്‍ കനി മാഞ്ഞുപോകുന്ന കരളുകള്‍കണിവച്ചൊരുക്കുന്നു ഞാനെന്ന ഭാവംകൈനീട്ടമേകേണ്ട വിറപൂണ്ട കൈയൊന്നുകൈനീട്ടിനില്ക്കുന്നു സ്നേഹഭിക്ഷയ്ക്കായ്‌ !കരലാളനത്തിന്റെ കാണാത്ത കഥ പാടി,കരിയിലക്കിളിയൊന്നു പായുന്നു വെറുതേ.കത്തുന്ന പകലിന്റെ,…

ഭ്രാന്തൻ.

കവിത : രാജു കാഞ്ഞിരങ്ങാട്* ദൈവം ചവച്ചു തുപ്പിയനാക്കുപോലെ –യൊരുവൻഅവൻ ഗ്രീഷ്മത്തിലെ നട്ടുച്ചയെ,യോർമ്മി –പ്പിക്കുന്നുപരിചിതനായ വനയാത്രികനെപ്പോലെ,യവൻനടക്കുന്നുരഹസ്യങ്ങളില്ലാത്ത ഒരു കടൽ ഇസ്തിരിവെച്ച കുപ്പായം പോലെചിന്തേരിട്ട ചിന്തയുമായി അവൻ നടക്കുന്നില്ലനാനാർത്ഥമുള്ള ഒരു വാക്ക്സ്വപ്നങ്ങളുടെ ഒരു ഭൂമിക ഋതുക്കളെ അവൻ തലയിലേറ്റി നടക്കുന്നുഅവൻ ഒരു നിമിഷംപോലും…