കൈവിട്ടു പോയ കാന്തൻ .
രചന – സതി സുധാകരൻ.* എത്രയോ വർഷങ്ങൾ ജീവിത നൗകയിൽനീന്തിത്തുടിച്ചു നാം രണ്ടു പേരും.നിന്നോടോത്തു കഴിഞ്ഞ നാളുകൾഒഴുകുന്നോരോളമായ് തീർന്നുവല്ലോഎത്രയോ യാമങ്ങൾ നിന്നെയു മോർത്തെൻ്റെനിദ്രതൻ നീരാട്ടു വിട്ടു പോയി.നിന്നേക്കുറിച്ചുള്ള സ്വപ്നവുമായി ഞാൻഈ വഴിത്താരയിൽ നിന്നിടുന്നു.നീ വരില്ലെന്നറിയുന്നുവെങ്കിലും,കാത്തിരിക്കുന്നു ഞാൻ നിന്നെയോർത്ത്!നിൻമെതിയടി കാലൊച്ച കേൾക്കാനായ്വാതിൽപ്പടിയിൽ വന്നെത്തി…
