ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

മഞ്ഞിനുള്ളിൽ മാഞ്ഞിടുന്ന
സുന്ദരി ഡിസംബർ നീ,
പ്രണയമുള്ളിലായ് നിറച്ചു
വഴിയകന്നുപോകയോ?
ഓർമ്മയൊക്കെ നെഞ്ചിലാക്കി-
യാത്രചൊല്ലിപ്പോകയോ??
വെണ്ണിലാവുദിച്ചപോലെ-
യെന്നിൽ നീയുണ്ടിപ്പൊഴും.
ഇതളടർന്ന കനവതൊക്കെ
മഞ്ഞിലായലിഞ്ഞുവോ?
തളിരുകളായ് മിഴിതുറന്നി-
ടുന്നു നൽ പ്രതീക്ഷകൾ!
പ്രഭചൊരിഞ്ഞണഞ്ഞിടുന്നു
പുതിയവർഷകാമിനി.
ഉത്സുകരായ് നാമെതിരേ-
റ്റുത്സമായ് തീർത്തിടാം.
ലോകനാഥൻ നമ്മിലായ-
നുഗ്രഹങ്ങൾ ചൊരിയവേ
കാലചക്രം താളമോടെ
മേനിക്കാട്ടിയെത്തിടും!
നന്മകൾ വസന്തമായ്
വിരിഞ്ഞിടട്ടെ ചുറ്റിലും.
നല്ലതായ് തെളിഞ്ഞിടട്ടെ
മനമതേറ്റമെപ്പൊഴും!
ഉള്ളിലേറുമാശയോടെ-
യീവരുന്നൊരാണ്ടിനായ്
ചൊല്ലിടട്ടെയൂഷ്മളമാം
സ്വാഗതം, സുസ്വാഗതം!

By ivayana

Leave a Reply

Your email address will not be published. Required fields are marked *