മണ്ണിലൊരു വിത്തുപോൽ വീണതാണെങ്കിലും,
മനസ്സിൽ നീ ആഴത്തിൽ വേരിറക്കി!
പടർന്നു പന്തലിച്ചൊരു തണലായി നീ-
എൻ പ്രാണനിൽ പടർന്നു നിന്നു!
നീയറിയാതെ പോയ നിൻ സ്പർശനങ്ങളിൽ,
പൂത്തുലഞ്ഞതൊക്കെയും
എൻ കിനാവുകൾ!
പറയാതെ ബാക്കിവെച്ച വാക്കുകൾക്കെല്ലാം,
നിൻ്റെ മൗനത്തിൻ്റെ കയ്പായിരുന്നു!
അരികിലുണ്ടായിട്ടും അകലെയാണെന്ന പോൽ,
നീ തീർക്കുന്ന മൗനത്തിന് എന്തുമാത്രം ആഴമാണ്!
അറുത്തുമാറ്റാനാവാത്ത വിധം എന്നിൽ പടർന്ന നിന്നെ
എങ്ങനെയാണ് ഞാൻ എന്നിൽ നിന്നും അടർത്തിയെടുക്കുക!
ആഴത്തിൽ ആഴ്ന്നിറങ്ങിയ ആ വേരുകൾ
ഇന്നെന്നെ ഉള്ളിൽ നിന്നു കാർന്നു തിന്നുന്നു!
ചൊല്ലിത്തീർക്കാത്ത പ്രണയത്തിൻ്റെ കനലിൽ
നമ്മുടെ ഓർമ്മകൾ വെന്തുരുകുന്നു!

By ivayana

Leave a Reply

Your email address will not be published. Required fields are marked *