രചന : മേരിക്കുഞ്ഞ് ✍
വെളിപാടില്ലാത്ത
നെറികേടു തുള്ളുന്ന
തെരഞ്ഞെടുപ്പ്…..
വടക്കു വെയിലത്ത്
അനീതി പൊള്ളിയൊരു
കറുത്ത കുഞ്ഞീഷ്ണൻ
നടന്നു തളരുന്നു
ചീഞ്ഞുനാറുന്ന
ആധിപത്യത്തി-
ലീച്ചയാർക്കുന്നു.
വെറുതെനീതികൾ
കണ്ണുവാർക്കുന്നു
കുരിശു വേണ്ടാത്ത
പിശാചു പുത്രൻ
ഇരിമ്പു ബോർഡായി
രാജ പാതയിൽ
മിന്നു മശ്ലീല
കിരീടവും ധരി –
ച്ചിളിച്ചു വാഴുന്നു
നുണക ളലകളായ്
ഇരച്ചു പൊന്തുന്നു.
വീണ്ടെടുപ്പിന്റെ
തുളകളില്ലാത്ത
ഇരുണ്ട പാണികൾ
നിയമ നിർമ്മാണ
ശാലയിൽ അയാൾ
വിരിച്ചു കാട്ടുന്നു
” ഈ കൈകൾ
ഇന്നും ഇന്നലേയും
എന്നുംശുദ്ധമാണ് “.
അറപ്പാണയാൾക്കു
നിസ്വരെ….
ചുരുളുന്നനുയായി
മാനസം ഭീതിയാൽ.
ഒന്നുമില്ലാത്തോന്റെ
ഉള്ളതും കൊള്ള
യടിച്ചു തിന്നുന്ന
അമേദ്യ ഭോജന
പന്തിയിലില കാത്ത്
കുമിഞ്ഞുകവിയുന്നു
ലജ്ജ മായുന്ന
ജനാധിപത്യം

