രചന : തട്ടാരി രവീന്ദ്രനാഥ് ✍️
നമ്മുടെ ഫോണിലൂടെ ഗൂഗിൾ പേ ( GPay ) , ഫോൺപേ ( PhonePe ) തുടങ്ങിയ ആപ്പുകൾ വഴി പണം കൈമാറുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു സുരക്ഷാ ക്രമീകരണത്തേക്കുറിച്ചാണ് ഇന്ന് പങ്കുവെക്കുന്നത് . സൈബർ തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന ഈ കാലത്ത് നമ്മുടെ ബാങ്ക് അക്കൗണ്ടുകൾ സുരക്ഷിതമാക്കാൻ ഫോണിൽ ഈ ഒരു മാറ്റം ഉടൻ വരുത്തുക .
എന്താണ് ചെയ്യേണ്ടത് ?
ഫോണിലെ Settings ഓപ്പൺ ചെയ്ത് Google എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക .
അതിൽ All Services എന്ന ടാബിൽ പോയി Autofill ക്ലിക്ക് ചെയ്യുക .
തുടർന്ന് Autofill with Google എന്നത് സെലക്ട് ചെയ്ത് Google Password Manager എന്നതിൽ പോകുക .
അവിടെ മുകളിൽ വലതുവശത്തുള്ള Settings ( Gear icon ) ക്ലിക്ക് ചെയ്യുക .
അതിൽ Auto sign – in എന്ന ഓപ്ഷൻ നിർബന്ധമായും OFF ആക്കി വെക്കുക .
ഇതുകൊണ്ടുള്ള ഗുണം :
നമ്മുടെ പാസ്‌വേഡോ ഫിംഗർപ്രിൻ്റോ ഇല്ലാതെ ഫോണിലെ ഒരു ആപ്പിലും തനിയെ ലോഗിൻ ചെയ്യാനോ പണമിടപാടുകൾ നടത്താനോ സാധിക്കില്ല . കൂടാതെ Offer to save passwords , Password alerts എന്നീ ഓപ്ഷനുകൾ ON ആണെന്ന് കൂടി ഉറപ്പുവരുത്തുക .
ചെറിയൊരു അശ്രദ്ധ വലിയ നഷ്ടങ്ങൾക്ക് കാരണമായേക്കാം . അതുകൊണ്ട് ഈ സുരക്ഷാ ക്രമീകരണം ഇപ്പോൾ തന്നെ നിങ്ങളുടെ ഫോണിൽ ഉറപ്പുവരുത്തുക .

