രചന: സാജൻ അഴീക്കോട്. ✍️
ഞാൻ
തീർത്ത കാരാഗ്രഹം
മനസ്സിൽ
പതിഞ്ഞുപോയ
നിന്റെ
ഓർമ്മകൾക്കു മുന്നിൽ
മിഴിനീരുകളാൽ…
അകതാരിൽ കവിത
കുറിക്കുവാനേ വിധി
എന്നിൽ വിധിച്ചുള്ളൂ….
കാലം കെട്ടിച്ച
വിഡ്ഢി വേഷത്തിൽ
ഈ നരജന്മം മണ്ണിൻ
മാറിൽ
ഞാൻ തീർത്ത
കാരാഗ്രഹത്തിൽ
രാവും പകലും ഇരുൾമൂടിയ
അന്ധകാരമായി
മനസ്സിൽ മാറിയിടുമ്പോഴും
പ്രത്യാശയുടെ
തരി വെളിച്ചം പോലും
എന്റെ മിഴികളിൽതഴുകി
മറയുന്നതറിയാതെ
ഉമിത്തീ പോലെ
എരിഞ്ഞടങ്ങുന്നു
ഞാൻ…..
