ചിങ്ങപ്പുലരിയിൽ
പൂക്കൾ വിരിയും നേരത്ത്
പുഞ്ചപ്പാടത്തെ നട്ടു നനച്ചൊരു
നെൽ മണി കാണാൻ
പുഞ്ചിരി തൂകി സൂര്യനുമെത്തി.
വിളഞ്ഞ കതിരുകളെല്ലാം കൊയ്യാറായ്.
കൊട്ടും കുരവയും
തപ്പും തകിലുമായ്
കുഞ്ഞാറ്റക്കിളികൾക്കിന്ന്
ഉത്സവമായ്.
ഈറൻ മഞ്ഞു തുള്ളികൾ
കതിരുകൾ തോറും
പുത്തനുടുപ്പിച്ചു.
തുമ്പിതുള്ളും തുമ്പികൾ ചൊല്ലി
തുമ്പപ്പൂവേ…തുമ്പപ്പൂവേ…
തംബുരു ശ്രുതി മീട്ടാൻ
നീയും പോരുന്നോ…?
പാലരുവിക്കരയിലെ
പാലമരക്കൊമ്പിലിരുന്നു
പഞ്ചവർണ്ണകിളികൾ പാടി
പാടത്തൊന്നും പച്ചപ്പില്ല
പാടം നിറയെ
പൊൻകതിരുകളാണേ …
ചെത്തി നടക്കും
തെക്കൻകാറ്റിന്
ഇന്ന് ചെമ്പക മണമേറി.
അക്കരെ ഇക്കരെ
കാവുകൾ തോറും
കയറി ഇറങ്ങും നേരം
ചെമ്പക മരമൊന്നു –
കുലുങ്ങിയതാണേ…… !!

By ivayana