രചന : മധുസൂദനൻ വാസുദേവൻ പിള്ള ✍️
‘ആരു വാങ്ങും ഇന്നാരു വാങ്ങും ഈ ആരമത്തിലെ…’ എന്നു തുടങ്ങുന്ന കവിത.
കവിത പഠിച്ചു കവി ആയില്ല ഞാൻ
കവിത ചൊല്ലി ഒരു കിളിയായില്ല ഞാൻ.
( ആരു…)
ഇന്നിവിടെ ആരുവാങ്ങി ചൂടിയ്ക്കും
ഒരു പുഷ്പചക്രം, കണ്ണീർ പുഷ്പചക്രം.
എന്റെ സുഹൃത്തായിരുന്നു യോഹന്നാൻ
പനി പിടിച്ചാണത്രേ പാതിരാത്രിയിൽ അവൻ പോയത്.
(ആരു…)
പേരെഴുതി വെയ്ക്കുവാൻ ഇല്ല, ഓലപുരയിൽ
കരിപുരളാത്ത വിശാല ഭിത്തിയിൽ തെല്ലിടം.
ബാൻറ്റിരുപ്പുണ്ട് മൂലയിൽ മൂകമായി
മെഴുകുതിരി എരിയുന്നു ആരോ കരയുന്ന പോലേ.
(ആരു…)
അച്ചൻ എത്തി, കപ്യാരുമെത്തി, കരക്കാരുമെത്തി, വൈകാതെ.
“ധും… പട.. പട..”മേളം മുഴങ്ങി
അച്ചന്റെ പ്രസംഗം അലിഞ്ഞു പോയി.
(ആരു..)
പെട്ടിയിൽ നോക്കിയ കപ്യാർ മൊഴിഞ്ഞു
“ഇല്ലേ, യോഹന്നാനു കാൽപാദംമറയ്‌ക്കാൻ പാദ മുദ്ര?”
“അവനു ചെരുപ്പു പോലും ഇല്ലായിരുന്നു…”
ഉണ്ടെങ്കിൽ അവൻ ഇവിടെ ഉണ്ടാകുമായിരുന്നു.

