രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ ✍️
നിനക്ക് അറിയുന്നപലതും
എനിക്കറിയില്ല….
എനിക്കറിയുന്ന പലതും
നിനക്കും അറിയില്ല….
അറിവുകളും
അറിവില്ലായ്മകളും കൂടിയ
ഒരു മിശ്രിതമാണ് നമ്മൾ……
അഭിരുചികളിലും വൈരുധ്യങ്ങളുണ്ട്…..
ആശയങ്ങളിൽ വൈരുധ്യങ്ങളുണ്ട്…..
ആരോഗ്യത്തിലാകട്ടെ
അതിലും വ്യത്യാസമുണ്ട്….
നിനക്കും എനിക്കും ഉൾക്കണ്ണുണ്ട്…….
യഥാർത്ഥ കണ്ണുകൾ
തുറന്നിരുന്നുകൊണ്ടുള്ള,
സ്വപ്നം കാണലുണ്ട്…..
പകൽക്കിനാവുകൾ………….
പകൽക്കിനാവുകൾ ഹൃദയംവഴി
പ്രണയം കൊണ്ടുവരുമ്പോൾ
നാം അസ്വസ്ഥരാവാറുണ്ട്……
കണ്ണില്ലാത്ത പ്രണയത്തിന്റെ
നെടുവീർപ്പുകളും,നോവും,
താങ്ങാൻ കഴിയാതെ വരുമ്പോൾ,
നിനക്കു ഞാനും
എനിക്ക് നീയും
അന്യമാവുന്നത്,
സ്വാഭാവികമാണ്……
പ്രണയം,
കടംവാങ്ങുകയാണ് ഭേദം…..
തിരിച്ചുകൊടുത്താൽ
തീരുമല്ലോ…..കടം……
