ക്ലാസ്സുകൾ മാറിമാറി ജയിച്ച്
കുട്ടികൾ വളർന്നു കൊണ്ടേയിരുന്നു
ഉണ്ണാനും ഉടുക്കാനും ഏറെ പഠിച്ചു
ഉച്ചയൂണിനപ്പുറം നിറവിൻ്റെ ഏമ്പക്കവും
ഉറക്കവും കണ്ണുതുറക്കവെ
പുതിയ അധ്യാപകൻ പഠനത്തേയും
പരീക്ഷയേയും പറ്റി പറഞ്ഞു
മംഗ്ലീഷിലായിരുന്നു ഭാഷണം
തുമ്പും വാലുമൊക്കെക്കിട്ടി
കുട്ടി വളർച്ചയുടെ ഘട്ടങ്ങൾ വികാരവിചാരങ്ങൾ
നിലവിളിയും വികൃതിയും തൊട്ട്
ഫ്രോയിഡ് വരെ വിരുന്നിനെത്തി
കുട്ടിക്കാലം കളിച്ച് വളർന്നു
കളി പിന്നെ കാര്യമായി
കൂട്ടുകാരും നാട്ടുകാരും പിന്നെ വീട്ടുകാരും
അറിയേണ്ടുന്ന കളികളായി
തലയും മുലയും വളർന്നവരായി
തലച്ചോറിനകം ശുന്യമായി
ഞരമ്പുകൾ തടിച്ചും മുഴച്ചും
വലിയവരായി
പിന്നെ പിന്നെ അറിവ് ചുമന്നും
ചുരത്തിയും പലകാലം കഴിഞ്ഞു
തലവെളുത്ത് സടകൊഴിഞ്ഞ്
ഇല്ലാതാകുന്നതുവരെ
തുടരുന്ന പഠനം
ചിതയിലെരിഞ്ഞോചിതലരിച്ചോ
തീരുമ്പോൾ ചാരമോ സ്മരണകളോ
ബാക്കിവെച്ച് വലിയയാത്ര
മഹാപ്രസ്ഥാനമായി സമാന്തര യാത്ര….

നീലകണ്ഠൻഉണ്ണി

By ivayana

Leave a Reply

Your email address will not be published. Required fields are marked *