രചന : കള്ളിക്കാട് മോഹൻജി ✍️
ഹേ പ്രഭോ
എന്താണു മനസ്സ്
എല്ലാപേരും പലപ്പോഴും പറയുന്ന വാക്കാണു
അതിനു മനസ്സു വേണം
മനസ്സില്ലാമനസ്സോടെ
അതെല്ലാം മനസ്സിലിരിക്കട്ടെ
മനസ്സിൽ തോന്നുന്നതെല്ലാം വിളിച്ചു പറയുക
എല്ലാം മനസ്സിൽ കാണുന്നുണ്ടു എന്നൊക്കെ അല്ലേ – അതെയെന്നു തന്നെ പറയാം എന്നാൽ എവിടെയാണീ മനസ്സിരിക്കുന്നതു
ചിന്തിക്കാറുണ്ടോ
ഇല്ലെങ്കിൽ ഒന്നു ചിന്തിച്ചു നോക്കൂ
ചിന്തിക്കണമെങ്കിൽ എന്തു വേണം
മനസ്സു വേണം
അതു o മനസ്സമാധാനത്തോടെ ച ചിന്തിക്കണം അല്ലേ
പക്ഷേ ഒന്നു ചിന്തിക്കുമ്പോഴോ പറയുമ്പോഴോ മറ്റു പലതും കാണുമ്പോഴോ എന്തുo കേൾക്കുമ്പോഴോ പോലും
മനസ്സ് അവരിലായിരിക്കണമെന്നില്ല അപ്പോഴും മനസ്സ് പലതിലും പലേടത്തും പലപ്പോഴും സഞ്ചരിച്ചു കൊണ്ടേയിരിക്കും
അപ്പോൾ മനസ്സിന്റെ സ്ഥാനം എവിടെയായിരിക്കും
നിർണ്ണയിക്കാനേ കഴിയില്ല
ഒന്നു കൂടെ ചിന്തിക്കൂ മനസ്സു പലരിലും പലപ്പോഴും പലരീതിയിലായിരിക്കും പ്രവർത്തിക്കുക
ഒപ്പം മനസ്സറിയാത്തവരും ഭൂമിയിൽ ഉണ്ടു തന്നെ /ജന്മനാൽ തന്നെ
അല്ലാതെയുള്ളവർക്കു
അതായതു് മനസ്സ് സദാ സർവ്വതിലും വ്യാപരിച്ചു കൊണ്ടേയിരിക്കും സഞ്ചരിച്ചു കൊണ്ടേയിരിക്കും
ഏതു പ്രവർത്തിക്കും കാരണം മനസ്സല്ലേ
ആ മനസ്സിനെ ഏകാഗ്രമാക്കാൻ അതായതു ഒന്നിൽ തന്നെ കേന്ദ്രീകരിച്ചു അല്ലെങ്കിൽ തന്നിൽത്തന്നെ ഏകാഗ്രമാക്കി നിറുത്താൻ കഴിഞ്ഞാൽ – അവരാണു യോഗി
അതായതു – താപസൻമാക്കുമാത്രമേ അതിനു കഴിയുകയുള്ളുവെന്നു പറയാറുണ്ടു
ഒരു പക്ഷേ അതാണു ശരിയെന്നറിക
അതല്ലേ നാം എന്തു ചെയ്യണ്ടാ എന്നു വിചാരിച്ചിരുന്നാലും വീണ്ടും മനസ്സ് അതു ചെയ്യാൻ പ്രേരിപ്പിച്ചു കൊണ്ടേയിരിക്കും
അതു നന്മ ആയാലും തിന്മ ആയാലും
അങ്ങിനെയുള്ള മനസ്സിനെ കുറച്ചെങ്കിലും നിയന്ത്രിച്ചാൽ നമുക്ക് പല ആപത്തുകളിൽ നിന്നും രക്ഷപ്പെടാം
ഇതേ മനസ്സ് നിയന്ത്രണങ്ങൾക്കുമപ്പുറം അധികമായി പ്പോകുമ്പോഴല്ലേ ചിത്തഭ്രമം സംഭവിക്കുക / അതായതു
അതിനെയല്ലേ ഭ്രാന്തെന്നു പറയുക
ഇത്തരത്തിൽ നിയന്ത്രണ വിധേയമായ മനസ്സുള്ളവരെ കർമ്മയോഗി എന്നു വിളിക്കാം
മനസ്സിനെ പൂർണ്ണമായം നിയന്ത്രിക്കാൻ കഴിയുന്നവർ യോഗി – അല്ലാത്തവർ രോഗി
കൂടുതലും രോഗിയാകുന്നതു അവരല്ലേ എന്നു കണ്ടറിക
ഒരു പക്ഷേ നാം നമ്മെത്തന്നെ
ആയതു മനസ്സാൽ ചിന്തിച്ചു മനസ്സിലാക്കി മനസ്സിനെ നിയന്ത്രിച്ചു മനുഷ്യനായ് വാഴ്ക മനസ്സുള്ളിടത്തോളം കാലം
ആപത്തുകളിൽ നിന്നും കുറച്ചെങ്കിലും രക്ഷനേടാം
ചിന്തിക്കൂ മനസ്സുകൊണ്ടു
അപ്പോഴാണു മനുഷ്യനാവുക
മനസ്സല്ലേ എല്ലാത്തിനും
