രചന : എം പി ശ്രീകുമാർ ✍
“മുയലിൻ കൊമ്പു മുളച്ചാൽ
കാക്ക മലർന്നു പറക്കും
കാക്ക മലർന്നു പറന്നാൽ
കോഴിയ്ക്കും മുലകൾ വരും
കോഴിയ്ക്കും മുലകൾ വന്നാൽ
സൂര്യൻ പടിഞ്ഞാറുദിയ്ക്കും
സൂര്യൻ പടിഞ്ഞാറുദിച്ചാൽ
എന്റെ മടികളും മാറും. “
“നിന്റെ മടികളെ മാറ്റാൻ
എന്റെ മടി മതിയല്ലൊ
ഒന്നു മടിച്ചു ഞാനെന്നാൽ
എല്ലാം മുടങ്ങിടും നിന്റെ
നെട്ടോട്ടമോടും നീ പിന്നെ
നാളുകൾ മുന്നോട്ടു പോകാൻ
ഒട്ടും മടികളില്ലാതെ
ഓരോന്നു ഞാൻ ചെയ്തിടുമ്പോൾ
മുട്ടൻ മടിയനായ് നീയും
മാറുവാൻ പാടില്ലയൊട്ടും.”

