രചന : പ്രകാശ് പോളശ്ശേരി ✍
കാറ്റേറ്റുധരണിയിൽവീണസൂനങ്ങളെല്ലാമേറ്റം
ജീവിതംജീവിച്ചതാകുമോ ,
ആരാലുമോർക്കാതെജീവിച്ചയേറെ
നൽസൂനങ്ങളും പാഴായ് ജീവിച്ചതായിരിക്കില്ലെ
പ്രപഞ്ചമേ, നിൻ്റെ പാഴ്വേലകളാണോ
അതോ ചേതോഹരങ്ങളിൽ,ചിലതെല്ലാം
അഹസ്സിൽപാഴായ്വേണമെന്നുനിയതികരുതിയതാകുമോ
അവയ്ക്കായൊരുക്കിയ പ്രഹേളികയോ
സ്വർഗ്ഗംനൽവാക്കുകൾകൊണ്ടൊരുഹാരാർപ്പണം നടത്തി
വിശ്രാന്തി കൊള്ളട്ടെയെന്നോർത്തതുമാകാം
സ്വയമിരവിലുറങ്ങാനോമൽ തുടകളിൽ
തട്ടുന്നമാതാവിൻതലോടൽപോലെയൊരു
മന്ദമാരുതൻവന്നുതലോടിവീഴ്ത്തുമ്പോൾ,
നോവറിയാതെവീണപൂവിൻ്റെയുള്ളിലെങ്കിലുമൊരു
ദു:ഖംഘനീഭവിച്ചിരിക്കില്ലെ
അതുപോലൊരു പ്രണയത്തെ കാംക്ഷിച്ചിരിക്കുന്ന
മനസ്സിൻ്റെ നേരറിയാൻ നോവറിയാൻ ആളില്ലാതെ വരുന്നേരം,
അവയൊക്കെച്ചേർന്നൊരൊറ്റമേഘഗർജ്ജനം
നേർത്തൊരുമഴയെങ്കിലും പെയ്യിച്ചിരിക്കില്ലെ
അതൊഴുകി , പതിയായി പയോധിയെ
കണ്ട്തൽക്കാലംപരിഭവമില്ലാതടങ്ങിയിടട്ടെയല്ല ഈ ജന്മം,
ഇനിയുംവരാതിരിക്കില്ല യർക്കൻ തീഷ്ണഭാവത്തോടെ
പിന്നെയും മോഹിപ്പിച്ചു കൂട്ടുവാൻ.
അന്നേരവും അലിഞ്ഞു പോകുമല്ലോ
ജന്മമൊരു രേണുവായ്,
ആവർത്തന വിരസതയില്ലാതെ പുതുജന്മം
പിന്നെയും ധരണിയെകുളിർപ്പിച്ചെടുക്കാനും
തിഥിയിൽ നിന്നു വേർപെട്ടു പോകും പിന്നെയും,
അന്നേരവും ഋഷികൾ പുകഴ്ത്തും
തിഥിദേവതയായിരുന്നു നീയെന്നും
വൃഥാ മോഹഭംഗത്തെ ലഘൂകരിച്ചീടുവാൻ

