രചന : നീലകണ്ഠൻ ഉണ്ണി ✍️
സന്ധ്യ
നേരിയ പ്രകാശം
നീളമേറുന്ന നിഴലുകൾ
അകത്ത് കുഞ്ഞിൻ്റെ കരച്ചിൽ
അവളുടെ താരാട്ട്
പുറത്ത് ഇരുട്ട്
തട്ടിൻപുറത്തൂടെ എലികൾ
കലപില കൂട്ടി നിലത്തു വീണ്
അല്പനേരം ചലനമറ്റ് കിടന്ന്
പിന്നെ പിടഞ്ഞെണീറ്റ്
ചുമരിലൂടെ വീണ്ടും മുകളിലേയ്ക്ക്
അകത്തെ മൂലയിൽ ഇര പാർത്തിരിക്കുന്ന തടിച്ചു വീർത്ത
വൃണം പിടിച്ച് രോമം കൊഴിഞ്ഞ പൂച്ച
അതിൻ്റെ കണ്ണുകളിൽ തിളക്കം
മോന്തായത്തിൽ കൂട് കൂട്ടിയ
പ്രാവുകളുടെ കുറുകൽ
തട്ടിൻ പുറത്ത് നിലത്ത്
നിവർത്തിയിട്ട വിരിപ്പിൽ
അവളും ഞാനും
അരികുചേർന്ന് കൊച്ചു കിടക്കയിൽ അവനും
അവൻ ഉറങ്ങുകയാണ് അവളും
എന്നിലമർന്ന് നിശ്വാസങ്ങൾ നീരുറവകളാക്കി സ്വയമലിഞ്ഞ്
ഒരു പുലരിക്ക് മുൻപുള്ള മയക്കം
കർമ്മപഥത്തിലൂടെ പ്രയാണത്തിനുണർവ്വു
തേടിയുള്ള ധ്യാനം ഇനിയുറക്കം സ്വപ്നങ്ങളിൽ
ഒരു പ്രഭാതം കൂടി…
