അമ്മതൻ ഒക്കത്തിരുന്നൊരു കാലം
അന്നമ്മിഞ്ഞപാൽ നുണഞ്ഞ കാലം
അമ്മതൻ നെഞ്ചിലെ
ചൂടറിഞ്ഞ കാലം
അച്ഛൻ്റെ പൊന്നിൻ കുടമായ കാലം…
വിഷുക്കണിയൊരുക്കി
കണ്ണുപൊത്തിയമ്മ
കൃഷ്ണനാം ഉണ്ണിയെ
കണി കാണിച്ചൊരു കാലം.
ആ കാലവും കൈവിട്ടു
പോയൊരു കാലം
കാലവും മറന്നു
കഥയും മറന്നു
ഓർമ്മയില്ലാത്തൊരു കാലം
ഇന്നോർത്തു വെയ്ക്കാൻ
ഒന്നുമില്ലാതായി
ഒരു നാൾ ആ കാലവും
കൈവിട്ടെന്നെ…
കതിർ കൊയ്യും പാടത്തു
കൊയ്തു മെതിച്ചു
കളപ്പുര നിറച്ചതും
പതിരായ് മാറിയതറിഞ്ഞില്ല.
പതിരു പേറ്റി
വിത്തെടുക്കാമെന്നു കരുതി
പേറ്റിയതു മുഴുവൻ
കാറ്റിലും പോയ്…
കരുണ വറ്റിയ
കരയിലിന്നു
കാലിയായ വയറുമായ്
കഴിയുവാൻ
വിധിച്ചെന്നെ കാലം.
പോയ കാലമേ ഇനി നീ
അക്ഷരങ്ങളായ്
പുനർജനിക്കട്ടെ…..!!

By ivayana

Leave a Reply

Your email address will not be published. Required fields are marked *