ഒറ്റകിളി.
കവിത : ഉല്ലാസ് മോഹൻ* മഴയോടു പരിഭവംചൊല്ലിയും,കാറ്റിനോടു കളിപറഞ്ഞുംകൂടു തേടിയണഞ്ഞകുഞ്ഞാറ്റകിളി,ചറപറ മാരി തകർക്കുംസന്ധ്യയിൽ കണ്ണുംചിമ്മിപറന്നെത്തിയോരാഇണയില്ലാകിളി..!ആൽമരച്ചോട്ടിൽകുതിർന്നടർന്നുവീണതൻ അരുമയാംപഞ്ജരം കണ്ടു കുറുകി-കരഞ്ഞു പോയി,കുളിരിൽവിറച്ചവൻകൂട്ടരെവിളിച്ചുകൊണ്ടലറി-ചിറകടിചാർത്തു കൂവി..!ഒറ്റയാം നിന്നെയികൂട്ടത്തിൽവേണ്ടെന്നുഒറ്റകെട്ടായവർ ചൊന്നന്നേരം,ഒരുചില്ലയുമഭയംകൊടുത്തില്ലവനു,ഒരുകൂട്ടിലും ചേക്കേറ്റിയില്ല..!കൂടുതകർത്തോരാമഴയെ ശപിച്ചുകൊണ്ടാകിളി-കാടായകാടും മേടായമേടുംകാറികരഞ്ഞു പാറിയലഞ്ഞു..!ഒടുവിലാകുഞ്ഞൻ തൂവലൊട്ടി-തളർന്നൊരുഇത്തിരിമാംസമായിമണ്ണിൽ പതിച്ചുപോയി,ഇരമണം കിട്ടിവിശന്നോരിയിട്ടെത്തിയൊരു നരിക്കന്നവനൊരുചെറുഅത്താഴമായി..!നരി ചീന്തിയെറിഞ്ഞു മഴ-നീരിലൊഴുക്കിയ കുഞ്ഞി-തൂവലുകളപ്പോഴുംആൽമരകൊമ്പിലെ കൂടുതേടി,കൂടിന്റെ…
