ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

Category: അറിയിപ്പുകൾ

വായന മരിക്കുമ്പോൾ

രചന : ടി.എം. നവാസ് വളാഞ്ചേരി ✍ ജൂൺ 19 വായന ദിനം. അറിവിൻ പ്രകാശം ലോകമെങ്ങും പരത്താൻ അജ്ഞതയുടെ മൂടുപടം നീക്കാൻ നമുക്കൊന്നായ് കൈകോർക്കാം. വായിച്ചാലെ വളരു എന്നൊരു സത്യം അന്ന് പറഞ്ഞുവായിച്ചില്ലേൽ വളയും എന്നൊരു വാക്കും അന്ന് മൊഴിഞ്ഞു.അറിവാണമരത്തേറാൻ…

പിതൃ ദിനം

രചന : പത്മിനി, കൊടോളിപ്രം✍ ആട്ടം കഴിഞ്ഞങ്ങരങ്ങോഴിഞ്ഞുകാലത്തിനൊപ്പം മറഞ്ഞു പോയികാഴ്ചകൾ പിന്നെയും മാറി വന്നുഓരോ ഋതുവിനുമോരോ കഥകളായോരോ ദിനവും പിറന്നുവീണു.ഇന്നച്ചന്നു നൽകിയോരോർമ ദിനംആരോ നിരൂപിച്ചനുവദിച്ചുഓർത്തു ഞാൻ . അച്ഛനെ വിട്ടകന്നുളെളാരാദിനം കൂടിയടുത്തു വന്നു.കോരിച്ചൊരിയും മഴയുടെ ബാക്കിയായന്നുവെയിലു പരന്നകാര്യം.പിന്നെയുമോർമയിൽ ബാക്കി നിൽപുഅഛനുമമ്മയ്ക്കും വേർപെടാതെതൊട്ടരികെ…

രക്ത ദാനം മഹാ ദാനം …

രചന : അഫ്സൽ ബഷീർ തൃക്കോമല✍ 2004 മുതൽ ലോകാരോഗ്യസംഘടന ജൂൺ 14 ലോക രക്തദാന ദിനമായി (world blood donor day)ആചരിക്കുന്നു. ആദ്യമായി രക്തഗ്രൂപ്പുകളെ തിരിച്ചറിഞ്ഞ കാള്‍ലാന്റ് സ്റ്റെയിനര്‍ എന്ന ശാസ്ത്രജ്ഞന്റെ ജന്മദിനമാണ് രക്തദാന ദിനമായി ആചരിക്കുന്നത്. എന്നാൽ ദേശീയ…

ഫൊക്കാന ട്രഷറർ ബിജു കൊട്ടാരക്കരയ്ക്ക് വെള്ളനാട് കരുണാസായിയിൽ സ്വീകരണം നൽകി.

ശ്രീകുമാർ ബാബു ഉണ്ണിത്താൻ✍ തിരുവനന്തപുരം:ഏഷ്യയിലെ ഏറ്റവും വലിയ സൈക്കോ പാർക്ക് ആയ വെള്ളനാട് കരുണാ സായി മെൻ്റൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ച ” Look in to the Inner Eyes ” പ്രോഗ്രാമിൽ വെച്ച് ഫൊക്കാന ട്രഷറർ ബിജു ജോൺ…

വാസന്ത സ്വപ്നങ്ങളിൽ

രചന : കൃഷ്ണമോഹൻ കെ പി ✍ വനമാലി മുരളികയൂതിടുമ്പോൾവനികകൾ കോൾമയിർക്കൊണ്ടിടുന്നൂവനപുഷ്പ ജാലം ചിരിച്ചു നില്ക്കേവനപക്ഷിവൃന്ദം ചിലച്ചിടുന്നൂ വനറാണി പൂമാല ചൂടിടുമ്പോൾവനമാകെപ്പൂമണം വീശിടുന്നൂവനിതകളാമോദ ചിത്തരായിവരണമാല്യത്തിനായ് കാത്തുനില്പൂ നവനവ സ്വപ്നങ്ങളവരെയെല്ലാംനവനീതചിത്തരായ് മാറ്റിടുന്നൂനിരുപമ സംഗീത ലയമുണർന്നൂനിരവധി ഗീതങ്ങൾ പൂവണിഞ്ഞൂ പ്രണയമാംവേണുവിൽ ധ്വനിയുണർന്നൂപ്രമദ പുഷ്പങ്ങളിൽ തേൻ…

സ്ത്രീകളെയും പൂക്കളെയും നിങ്ങൾക്ക് മനസ്സിലാകുന്നില്ല!

രചന : ജോർജ് കക്കാട്ട് ✍ പുരാതന കാലം മുതൽ അത് നിലനിൽക്കുന്നു,എല്ലാ സ്ത്രീകളും പൂക്കൾ ഇഷ്ടപ്പെടുന്നു!അത് കൊണ്ട് അവരുടെ വീട് അലങ്കരിക്കാൻ അവർ ഇഷ്ടപ്പെടുന്നുപലപ്പോഴും അവരെ പ്രാസത്തിൽ വിളിക്കുന്നു:അതിനാൽ അവർ “ചുവന്ന റോസാപ്പൂക്കൾ” ആഗ്രഹിക്കുന്നു,അവളോടൊപ്പം ഭക്ഷണം കഴിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ.സ്നേഹം…

കാറ്റിന്റെ മൗനം

രചന : ഹരികുമാർ കെ പി✍ ദിക്കുകൾ അലയുന്ന കാറ്റിന്റെ മൗനത്തിൽജനിമൃതിയിലുണരുന്ന പ്രണയമുണ്ട്തളിരില തഴുകുവാനെന്നോ മറന്നതിൻപാട്ടിന്റെ വരികളിൽ കദനമുണ്ട് പാതിരാ ചോദിച്ചു പരിഭവം തന്നെയോകാർമുകിൽ ചൊന്നത് കളവല്ലയോപൂവിന്നുണർവ്വായി പുലരിയിൽ എത്തുമ്പോൾകുളിരായി കൂട്ടിയോ മഞ്ഞുതുള്ളി മഴയോട് മന്ദസ്മിതത്താൽ പുലമ്പിയോഉരുൾപൊട്ടിയുടയുന്ന ഹൃദയമെന്ന്വേനൽച്ചുരുളിന്റെ വേദന കണ്ടുവോകടലോരം…

ലോക പരിസ്ഥിതിദിനം

രചന : സതി സുധാകരൻ പൊന്നുരുന്നി ✍ ഇന്നൊരു തൈമരം നട്ടുനനച്ചാൽനാളെയതു തണൽമരമാകുമല്ലോപൂവിട്ടു കായിട്ടു നില്ക്കുന്ന തൈമരംകണ്ണിനാനന്ദമായ് തീർന്നിടുന്നു.മൂത്തുപഴുത്തുള്ള കായ്കനി തിന്നുവാൻആമോദമോടെ കിളികളെത്തും.ചാടിക്കളിക്കുന്ന അണ്ണാറക്കണ്ണനുംപാട്ടുപാടുന്നൊരു പൂങ്കുയിലും,പന്തൽ വിരിച്ചൊരു പൂമരക്കൊമ്പത്ത്കളകളം പാടിയിരിക്കുമല്ലോ!കുട്ടിക്കുറുമ്പുകൾ കാട്ടുന്ന കുട്ടികൾകായ്കനി തിന്നുവാൻ നോക്കി നില്ക്കുംമൂളിവരുന്നൊരു കുഞ്ഞിളം തെന്നലുംപൂമരക്കൊമ്പിൽ തലോടി…

ചുവടുകൾ

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ നടന്നുനീങ്ങുന്നു നമ്മൾനടപ്പാതയറിയാതെനടനമാടുന്നു വൃഥാ നൃത്തച്ചുവടുകളറിയാതെമറച്ചുവെക്കുന്നു ഉള്ളിൽമറയാക്കി സത്യങ്ങൾപുറത്തെടുക്കുന്നു കള്ളംകഥകൾ കടങ്കഥയാക്കിഅണിഞ്ഞുനോക്കുന്നു മുഖംഅനീതിതൻച്ചമയങ്ങൾഅണഞ്ഞുപോകുന്നു വെട്ടംഅറിഞ്ഞീട്ടുമറിയാതെചിരിച്ചുകാട്ടുന്നു മെല്ലെമെല്ലെതിരക്കഥയെഴുതുന്നുതിരക്കുകൂട്ടുന്നു വൃഥാചിലർതിരശ്ശീല താഴുന്നുജനിച്ചു പോയല്ലോ മണ്ണിൽമറയുവാൻ മാത്രമായ്ചവിട്ടുനാടകം കാട്ടിയീമണ്ണിൽമറയുന്നുനടന്നുനീങ്ങുന്നു നമ്മൾഇനിയൊന്നോർക്കുകനടനമാടുന്നതിൻമുമ്പേയതിൻചുവടുകൾ പഠിക്കണം.

പ്രണയ മഴയിൽ

രചന : രാജു കാഞ്ഞിരങ്ങാട്✍ ഉത്തരം മുട്ടിയ കുട്ടിയെപ്പോലെഅവൾ തല കുനിച്ചു നിൽക്കുന്നുകണ്ണ് ചൂണ്ടപോലെ അവളിലേക്കിട്ടഅവൻ്റെ ചുണ്ടുകൾക്കിടയിൽകൊതി കിടന്നു പിടയ്ക്കുന്നു ആരുമറിയാതെആ നിമിഷങ്ങളെ, ഇഷ്ടങ്ങളെകട്ടെടുക്കണംപ്രണയ പച്ചയിൽ ഉമ്മകൾ പൂത്തുലഞ്ഞഒറ്റമരമായ് മാറണം ഓർമ്മയുടെ വെയിലിൽഎന്നും പുഷ്പിച്ചു നിൽക്കണംപ്രണയ ചുവപ്പ്ഒറ്റവരി കവിതയായ്ഒന്നിച്ചു മൂളണം പ്രണയമേ,നമുക്കെന്നുംപെയ്തു…