ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

അത്തമാണത്തമാണത്തമാണിന്ന്
പുലർകാലേ കുളിർമഴയോടിയെത്തി
പൂക്കളം തീർക്കാൻ പൂപ്പന്തൽ കെട്ടാൻ
കതിരവൻ കതിരൊളി വീശി നിന്നു.
അത്തച്ചമയം കാണുവാനായി
കണിയാം പുഴയും അണിഞ്ഞൊരുങ്ങി.
കുളിർമഴ കൊണ്ടൊരു മേലാടചുറ്റി
താമരത്തോണിയിൽ യാത്രയായി
തങ്കക്കിനാക്കളാൽ വെള്ളിമേഘങ്ങളും
കൂടെത്തുഴഞ്ഞു പോയ് കൂട്ടിനായി.
വഴിയോരമെല്ലാം പൂക്കളിറുത്തു
അത്തക്കളത്തിനുമോടികൂട്ടാൻ
തുമ്പയും തുളസിയും തലയാട്ടി നിന്നു
താമരത്തോണിയിലേറുവാനായ്
മുക്കുറ്റിപ്പൂവിനെ കണ്ടു മോഹിച്ചു
കുശലം പറഞ്ഞവർ യാത്രയായി.

സതിസുധാകരൻ

By ivayana