നിലാവ്’
രചന : അജികുമാർ നാരായണൻ✍ നറുപാൽ പുഞ്ചിരി തൂകിയവാനിൽനിറയും ചന്ദ്രികേ,പൂർണ്ണമുഖീ തവ –നിഴലുകൾ പോലും നിർമ്മലമല്ലയോ,നിശയുടെ ധവള നിലാവൊളിയെ ! നീലവാനിലായ് പാലൊളി വിതറിയനീരദകുസുമങ്ങൾ അർച്ചനയായ്നീഹാരമായ് പെയ്തു തളിക്കുന്നു ,നിറയുംതണുവിൻ കുളിരൊളിയായ് ! നിർമ്മലശോഭ സുഗന്ധ പരിമളംനിസ്തുലമാകും പ്രണയപല്ലവംനിഷ്ക്കാമകർമ്മം നിരന്തരധ്യാനംനിത്യം നിറയുമെന്നാത്മ…
