ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

രചന : സതി സുധാകരൻ പൊന്നുരുന്നി✍

കൊന്നമരം പൂത്ത നാളിൽ,
മീനച്ചൂടേറുന്ന നേരം ,
പക്ഷിമൃഗാദികളെല്ലാം
കുടിനീരുതേടി നടന്നു.
മാനത്തെ കാർമുകിൽകണ്ട്
വേഴാമ്പൽ നിന്നു കരഞ്ഞു.
മുകിലിൻ മനമൊന്നലിഞ്ഞ് ,
ഒരു തുള്ളിയ്ക്കൊരു കുടമായി,
മഴ പെയ്തു ഭൂമി കുളിർത്തു.
തേനൂറും മധുര ഗീതത്താൽ
കുയിലുകൾ പാടിപ്പറന്നു.
സ്വർണ്ണക്കസവുകൾ മിന്നി
കൊന്നമരം പൂത്തുലഞ്ഞു.
കാതിലെ ലോലാക്കു പോലെ
ഇളം കാറ്റിലാടിക്കളിച്ചു.
കണിവെള്ളരി പൂത്താലമേന്തി,
കണ്ണനെ മാടി വിളിച്ചു.
കൊന്നപ്പുക്കളും നീളെ നിരക്കുമ്പോൾ…
കയ്യിലോരോടക്കുഴലുമായ്
കൂട്ടരോടൊത്തു കൂടി
കണ്ണന്റെ ലീലകളാടാം…..

സതി സുധാകരൻ

By ivayana