ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

Category: അറിയിപ്പുകൾ

അടർന്നുവീഴുമ്പോൾ

ഖുതുബ് ബത്തേരി ✍️. നീകടന്നുവന്നപ്പോളെന്നിൽവസന്തവുംശേഷംഗ്രീഷ്മവുമെന്നിരുന്നാലുംഎന്റെഓർമ്മകളിൽഹാ ഓർമ്മകൾഎന്നു പറയാൻമാത്രമായിനീ ഒന്നുംബാക്കിവെച്ചില്ലല്ലോ.!അല്ലെങ്കിലുംനീയെനിക്കായിതുറന്നവാതയാനങ്ങളെല്ലാംകൊട്ടിയടക്കപ്പെട്ടതിൽപിന്നെയാണ്,നിറമിഴികളുമായിഞാൻതിരികേ നടക്കവേപരിചിതമായവഴിത്താരകൾഅപരിചിതഭാവംനടിച്ചതുംഇടുങ്ങിയതുംഇരുൾമൂടിയതും.!എന്നിലെപ്രണയവുംനിന്നിലെ മൗനവുംഞാൻവാക്കുകൾകൊണ്ടുംനീ മൗനം കൊണ്ടുംപറഞ്ഞുകൊണ്ടിരുന്നു,എന്റെ വാക്കുകളെല്ലാംനിന്റെ മൗനം വിഴുങ്ങുംവരെഞാനറിഞ്ഞതേയില്ലനിന്നിൽ നിന്നുംഞാനെന്നേഅടർന്നുവീണിരിക്കുന്നവെന്നസത്യം.!

ബന്ദ്.

രചന :- ബിനു. ആർ. ബന്ദ്,ഇന്നീ നടയിൽ ആരും ചേരാതെഇന്നീ നടയിൽ ഞാൻ ഒറ്റക്കു നടക്കുന്നൂവെയിലേറ്റുനീറി കിടക്കുമീപാതയിൽഞാനും, ഓരോ ഇടവഴികളിൽ നിന്നുംമറ്റുള്ളോരും, ആർക്കും വേണ്ടാത്ത ഈപാതയിൽ ബഹിർഗമിക്കുന്നിതൊട്ടേറെ….. !!ബന്ദ്,വിജനമായി വെയിലേറ്റുരുകി കിടക്കുമീടാറിട്ടറോഡിൽ, ഒരു വിലങ്ങുതടിയായി കിടക്കുന്നു…സ്വപ്നമാണെങ്കിലും, എൻ സ്വപ്നത്തിൽ നിന്നുയരുന്നൂ കാഹളം,…

പേറ്റുനോവ്

മനോജ്.കെ.സി✍️ ഓരോ കാത്തിരിപ്പുകളും പ്രതിബദ്ധതയുടെ പട്ടയം കിട്ടിയ തരിശുഭൂമികളാണ്…ഇളക്കിമറിച്ച് വിളഭൂമിയാക്കിടാമെന്ന ദുർമോഹങ്ങൾക്കൊപ്പമാണതിൻ ജീവിതം…വിത്തുകൾ…കണ്ണീരുപ്പിൽ കുതിർത്തു മുളപ്പിച്ച്പത്താമുദയത്തിന് ആഘോഷപൂർവ്വംപാകാനായി കൺകോണിലെ പത്തായപ്പുരയിൽ സൂക്ഷിച്ചിരിക്കുകയാണ്…നിരാശയുടെ ചെറുചെള്ളുകൾ നുഴഞ്ഞു കയറി ഭസ്മീകരിക്കാതിരിക്കാൻ…കിനാലഹരിയിൽ നെയ്ത പ്രതീക്ഷകളുടെ നോമ്പുശീലയാൽ മാറാപ്പുകെട്ടിപ്രണയത്തിന്റെ ക്ലാവ് പടർന്ന വക്കുപൊട്ടിയ വിത്തുസംഭരണിയിൽ അടുക്കിവെച്ചിരിക്കുകയാണ്…കൊയ്ത്തുത്സവത്തിന് വിഷാദരാഗത്താൽപാട്ടുപാടാൻ…

തട്ടിൽ നടക്കലാൻ അന്നക്കുട്ടി പോൾ (91) നിര്യാതയായി

ഓസ്ട്രിയ: വിയന്ന – പ്രവാസി മലയാളികളായ ജിമ്മി തട്ടില്നടക്കലാൻ , ബാബു തട്ടില് നടക്കലാൻ , സ്വിസ് മലയാളികളായ ജോളി, ഫ്രാന്സിസ് എന്നിവരുടെ മാതാവ് അന്നക്കുട്ടി പോള് (92) അന്തരിച്ചു. പരേതനായ റിട്ട. ഫോറെസ്റ്റ് റെയിന്ജര് ഓഫീസര് തട്ടില്നടക്കലാന് പോളിന്റെ പത്നിയാണ്…

മൺചിരാത്

രചന : കത്രീന വിജിമോൾ❤ മുറ്റത്തിനറ്റത്തൊരു കോണിലായ്ഒറ്റയ്ക്കു മിന്നുന്ന മൺചിരാതേ…മങ്ങുന്ന നിൻ തിരി നാളത്തിനീവിങ്ങുന്നനോവിറ്റു വീഴുന്നപോൽകൊറ്റക്കുട നീർത്തി ഒറ്റയ്ക്കുനീഎത്തുന്നൊരാദിത്യനെന്നപോലെചുറ്റിലുമാശ്രiയിച്ചുള്ളവർക്കായ്തെറ്റാതെ വെട്ടം പകർന്നൊരച്ഛൻമറ്റുള്ളവർ ചൊല്ലും വായ്‌മൊഴിപോൽ“പെട്ടെന്ന് പോയതാണെന്റെയച്ഛൻ”കിട്ടിയില്ലിറ്റൊരു നേരമൊട്ടുംകിട്ടിയതാണിന്നീ മൺചിരാതുംവറ്റാത്ത നിൻ സ്നേഹ വാടിതന്റെമുറ്റത്തായ് ഓടി വളർന്നതും ഞാൻഏറ്റം കരുതലായ് കാക്കേണ്ട ഞാൻകാണാതെ…

ഓർമ്മയും മറവിയും.

രചന ~ ഗീത മന്ദസ്മിത… സെപ്റ്റംബർ -21 ലോക അൽഷിമേഴ്‌സ് ദിനം ഇരുളും വെളിച്ചവും ഇടകലർന്നൊരീ ജീവിത പാതയിൽവഴിയറിയാതുഴറുന്ന ഇടവേളകളിൽകാലമേറെയായ് ഊയലാടുന്നെൻ മനംഓർമ്മകൾതൻ താഴ്വാരങ്ങളിൽനിന്ന് മറവിതൻ തുരുത്തിലേക്കുംമറവിതൻ തീരത്തുനിന്നാ ഓർമ്മകളുടെ ഓളങ്ങളിലേക്കുംഎന്നാലിനിയുമെനിക്കെത്തിപ്പിടിക്കുവാനായതില്ലി-തിനിടയിലുള്ളൊരാ യാഥാർഥ്യ നിമിഷങ്ങളെ..!ഇറക്കിവെക്കണമീ ഓർമ്മകൾതൻ ഭാരംഊയലാടുമെൻ മനം ആ മറവിതൻ…

ഓർമ്മകളായ്

കവിത : എൻ. അജിത് വട്ടപ്പാറ ഓർമ്മകളായ് , സ്നേഹ രാഗമാം ചില്ലകൾമോഹങ്ങളായെൻ രാഗതാളങ്ങളും ,സിന്ദൂര സന്ധ്യയിൽ മിന്നാമിനുങ്ങായ്എന്നും ജ്വലിക്കും പ്രകാശതന്തുക്കളും .കാറ്റിൻ കയങ്ങളിലാടിതിമിർക്കുന്നവൃക്ഷലതാതിതൻ യജ്ഞ പ്രദർശ്ശനം,ചന്ദ്രിക ചാലിച്ച വെണ്ണിലാവിൻ മാറിൽചാഞ്ചാടിയാടുന്നു ആത്മ പ്രതീകമായ് .അദ്വൈത സംഗീത രാഗ തലങ്ങളിൽസരിഗമ സംഗീതം…

തൂലിക

ശ്രീരേഖ എസ് ✍️ തിന്മകൾക്കെതിരായിട്ടൂഴിയിലൊക്കെയുംപടവാളായ് തീരണമെങ്ങുമിത്തൂലിക!നന്മയ്ക്കായാവേശത്തോടെന്നും മുഴങ്ങുന്നഇടിനാദമാകണമിത്തൂലിക!മനസ്സിൽ വിരിയും ആശയങ്ങളെയെന്നുംവിചിന്തനം ചെയ്തേററം ചാരുതവരുത്തി,അക്ഷരങ്ങളിലൂടെ അക്ഷയതാളുകളി-ലലിയിപ്പിക്കും, അക്ഷയനിധിയാണ് തൂലിക.കാടുകയറുന്ന ചിന്തകളെയൊക്കെയുംനെഞ്ചകത്തിലിഴചേർത്തുവെക്കവേ,പുത്തനുണർവ്വിനെ മുത്തമിട്ടുണർത്തുംതൂവൽസ്പർശമാണെന്നുമിത്തൂലിക!അകതാരിലൂറും കണ്ണീരും കിനാക്കളുംഅഭിമാനമേകും നിമിഷങ്ങളുംനിരന്തരമാരിലുമെത്തിക്കും സന്തത-സഹചാരിയാണെന്നുമെന്നുമിത്തൂലിക!

കേരകേദാര ഭൂമിക

സുദർശൻ കാർത്തികപ്പറമ്പിൽ* നേരുനേരുമനശ്വരസ്നേഹ-ചാരുസൈകതഭൂമികേ;കേരകേദാര കേരളാരാമ-തീരസൗഭഗേ,വെൽകനീകായലോളങ്ങൾ പാടിടുന്നുനിൻ,മായികാ,മധുരോന്മൊഴി!തായസങ്കൽപ്പമായതാരിലുംകായകാന്തി പൊഴിക്കയോ!വാരിളം തെന്നൽ വീശിയെത്തുമ്പൊ-ഴാരണ്യാന്തരഗഹ്വരേ,പാരമാത്മീയചിന്തകൾ നെയ്തു-ദാരമാനസനായിഞാൻ,ഘോരഘോരം തപസ്സനുഷ്ഠിച്ചു-പാരിന്നദ്വൈത ശീലുകൾ,ഓരോന്നായുരുവിട്ടുവേദാന്ത-സാരസൗരഭമാർന്നിതേ.സഞ്ചിതാഭ തുളുമ്പിനിൽക്കുംനി-ന്നഞ്ചിതസ്നേഹധാരയിൽ,പഞ്ചമം പാടിയെത്രപൂങ്കുയിൽതഞ്ചത്തിൽ മതിമാധുര്യം!ആവണിപ്പൂക്കളൊന്നൊന്നായിറു-ത്തേവമാ,മണിമുറ്റത്തായ്,ആവോ,പൂക്കളമൊന്നൊരുക്കവേ;പാവനപ്രേമദായികേ,കാവ്യഭാവനാലോലയായെന്നി-ലാവിലങ്ങളകറ്റുവാൻ,നാവിൽ നാരായം കൊണ്ടെഴുതിയോ-രാ,വേദസൂക്തമോർപ്പുഞാൻ!ഗ്രാമത്തിൻ പൊൻവെളിച്ചമായ്മിന്നി-യോമലാളുഷസ്സന്ധ്യപോൽ,ആനന്ദാശ്രു പൊഴിച്ചമേയമാംജ്ഞാനവിജ്ഞാനഗീതകം,ആ ദിവ്യസ്‌മൃതി സാന്ത്വനങ്ങളായ്സാദരമോതിയെന്നുള്ളിൽ,ചേലിയന്ന കിനാക്കളന്നെത്ര,ചാലെ നീമെനഞ്ഞാർദ്രമായ്!ജീവിതത്തിന്നമൂല്യ ഭാവനാ-കാവ്യകുഡ്മളമായ്‌ മുദാ,ആരിലുമാത്മ ചൈതന്യം തൂകി,ചാരെയെത്തുകയല്ലിഞാൻസഹ്യശൈലനിരകളാൽ ജന്മ-സൗഖ്യമേകുംമനോന്മയേ,കേരകേദാര കേരളാരാമ-തീരഭൂമികേ,വെൽകനീ.

സ്നേഹക്കൂട് അഭയമന്ദിരം

പ്രിയപ്പെട്ടവരെ,സ്നേഹക്കൂട് അഭയമന്ദിരം, കോട്ടയം കുടുംബത്തിന്റെ സ്വന്തം ഭൂമി, സ്വന്തം കൂട് എന്ന സ്വപ്ന സാക്ഷാത്കാരത്തിന് തുടക്കമായ വിവരം ഏറെ സ്നേഹത്തോടെ അറിയിക്കുന്നു.കോട്ടയം പനച്ചിക്കാട് പഞ്ചായത്തിൽ തൃക്കയിൽ മഹാദേവ ക്ഷേത്രത്തിന് സമീപം വാങ്ങിയ 15 സെന്റ് ഭൂമിയിൽ നാളെ 16-09-2021 ന് രാവിലെ…