അധ്യാപക ദിനം
രചന : ബഷീർ അറക്കൽ വാടാനപ്പള്ളി ✍ വിദ്യതൻ അക്ഷരംചൊല്ലി പഠിപ്പിച്ചും,തെറ്റു തിരുത്തുവാൻചുട്ടടി തന്നൊരാഗുരുവിന്റ ഉള്ളിലായ്കണ്ടു ഞാൻ വാത്സല്യം!ഹൃദയത്തിൽ സത്യത്തിൻദീപം തെളിയിച്ചും,നന്മയാൽ തീർത്തുള്ളവാക്കുകൾ ചൊല്ലിയും,നാടിനു തണലേകാൻപാതയൊരുക്കിയും,….സ്വപ്നങ്ങൾ കാണുവാൻചിറകു മുളപ്പിച്ചും,ചിന്തതൻ തേരിലായ്നമ്മെ പറപ്പിച്ചും…പൂങ്കാവനമാക്കിവിദ്യാലയങ്ങളെസ്നേഹ സുഗന്ധംപരത്തുന്ന പൂക്കളായ്നമ്മെ വിരിയിച്ചഅധ്യാപകരേയുംഓർത്തിടാൻ തികയില്ലനാളുകൾ കൂട്ടരെ!എന്നതും ഓർക്കുക ….വേർപിരിഞ്ഞുള്ളഗുരുക്കന്മാർ…
