അനാഥം.
രചന : അമിത്രജിത്ത്. ഒരു വാക്ക്,അതു മാത്രമല്ലേയുള്ളൂഅര്ത്ഥമില്ലാത്തതായുംതാള സ്വരമില്ലാത്തതായുംവായിക്കപ്പെടാത്തതായുംഒരേയൊരു വാക്ക്,അതു മാത്രമല്ലേയുള്ളൂനിറം മങ്ങിയ നിലയിൽഎന്റെ താളിയോലയില്ആരെയോ കാത്തുകിടന്നു. ഞാന്‍ മരിച്ചു്കിടക്കുമ്പോഴെങ്കിലുംനീ വന്നു ചേരണംഅനാഥമായി കിടക്കുന്നഎന്റെ കൈപ്പടയിലെസ്നേഹമെന്ന വാക്കിനുനിന്റെ നിറം കൊടുക്കണം. അപ്പോഴാകാം,പ്രപഞ്ചത്തിന്റെ വിശാലതയില്ഏതെങ്കിലുമൊരു കോണിൽനീ കൊടുത്ത നിറം,ഒരു മഴവിൽ ചിരി വിടര്‍ത്തുന്നതും.
