നന്ത്യാർവട്ടമെ
രചന : എം പി ശ്രീകുമാർ✍ മുറ്റത്തു നിന്നിത്ര നാൾപൂക്കൾ വിതറിയനന്ത്യാർവട്ടമെനീയിന്നു വീണുവൊ !എന്നും പുലരിയിൽനിറഞ്ഞ ചിരിയുമായ്മംഗളം ചൊല്ലിയനീയിന്നു വീണുവൊ !പൊന്നോണമെത്തുമ്പോൾപൂക്കളമൊരുക്കുവാൻഇത്രനാളെത്രമേൽപൂക്കൾ പകർന്നു നീമഴയിലും മഞ്ഞിലുംവെയിലിലുമെന്നല്ലഎന്നെന്നും പൂത്തു നിറഞ്ഞുവിളങ്ങി നീഉള്ളിൽ നിറഞ്ഞ നിൻനന്മകളല്ലയൊവെൺതാരക-പ്പൂക്കളായ് വിടരുന്നു !ലോഭമില്ലാതവപരത്തുന്നു ചുറ്റുംലാവണ്യമേറിയസന്ദേശസൂനങ്ങൾഇത്രനാളൊന്നിച്ചിവിടെ കഴിഞ്ഞു നാ-മിന്നു മുതൽ‘ക്കവിടം…
