ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

Category: അറിയിപ്പുകൾ

ഞങ്ങൾ മൗനത്തിലാണ് .

കവിത: അശോകൻ.സി.ജി. മാധ്യമക്കണ്ണീർ നിലച്ചു…ചാനൽ ചർച്ചകൾ ഒഴിഞ്ഞു…ക്യാമറക്കണ്ണുകൾ പുത്തൻ വാർത്താക്കാഴ്ചകൾ തേടുന്നു .. ആത്മഹത്യയാഘോഷങ്ങളാർത്തിയിരമ്പിയ വേദികൾ …ചർച്ചകൾക്കും വിചാരണ കൾക്കുമിടയിലായിഫ്ലാഷായി മിന്നിമറയുന്ന കാഞ്ചനക്കടകളുടെ പരസ്യങ്ങൾ ..കുറ്റസമ്മതങ്ങളും കുമ്പസാരങ്ങളും നിറംകെടുത്തുന്ന ന്യായാധിപക്കൂടുകൾ ..മരണം വില്പനച്ചരക്കാക്കുന്ന നവ മാധ്യമക്കാഴ്ചകൾ … വിവാഹമാമാങ്കങ്ങൾ പെൺവാണിഭങ്ങളാക്കിയ ഇടങ്ങളിൽ.,സ്വർണ്ണക്കവചങ്ങളാൽ…

മനസ്സ് തുറക്കുമ്പോൾ

(കവിത) : ടി.എം. നവാസ് വളാഞ്ചേരി* മനസ്സെന്ന അത്ഭുത പ്രഹേളികക്ക് മുന്നിൽ ഇന്നും പകച്ച് നിൽക്കുകയാണ് വൈദ്യ ശാസ്ത്ര ലോകം. മനസ്സമാധാനം കിട്ടക്കനിയായി മാറിയിരിക്കുയാണിന്ന്. അസ്വസ്ഥമാകുമീ മനസിന്റെ നൊമ്പരം എങ്ങിനെ കോറി വരച്ചിടും ഞാൻമനസ്സെന്ന മാന്ത്രിക ചെപ്പതിന്നുള്ളിലെ അതിശയമോരോന്നതോർത്ത് ഞാനെസ്നേഹം നിറക്കാത്ത…

അനുരാഗം*

സതി✍️ ചിതറിയോടുന്നഅക്ഷരക്കൂട്ടങ്ങൾനീർക്കുമിളകൾ കണക്കെപടയോട്ടത്തിനൊരുങ്ങവെസ്വയമെരിയുന്ന ചിരാതായ്തെളിഞ്ഞുകത്തുന്നപ്രണയവെട്ടത്തിൽ കണ്ണീർകാഴ്ച്ചകൾകൊണ്ടുമറച്ച്അനുരാഗം തേടുന്നനിഴൽക്കുന്നുകളിൽ വിരിച്ചാർത്തുപോൽചിറകൊടിഞ്ഞ്മിഴിനീരുമായലിഞ്ഞുമുറിവുണങ്ങാത്തമനസ്സിൽ നിന്നുംനിണമിറ്റുവീഴുന്നപ്രണയാത്മാവായ്അലയുന്നു..

പഴയകാല പുതിയ കൊയ്ത്തുപാട്ട്

രചന : എൻ അജിത് വട്ടപ്പാറ* താതിനം താരോ… താതിനം താരോ …തിന്തിനി തിന്തിനി തിന്താരോ…..താത്തി കൊയ്യാതെ മേളത്തിൽ കൊയ്യടി താളത്തിൽ കൊയ്യടി പെണ്ണാളേ ….വെള്ളം കയറാതെ കെട്ടുമുറുക്കിവട്ടം പിടിച്ചോടി പെണ്ണാളേ ….മാനം കറുത്തെടി കാർമേഘം പോന്നടിമഴയിപ്പം ചെയ്യുവാൻ കോളുണ്ടെടി ,സ്വപ്നങ്ങൾ…

കേരളപ്പിറവി

മാമലനാടേ മലയാളനാടേമനനം ചെയ്യാൻ കഥകൾ നിരവധി പണ്ട് പഴശ്ശിയിൽ പെറ്റൊരു വീരൻ അഭിമാനത്തിൻ പ്പെരുമയിൽ മുങ്ങി വെള്ളക്കാരെ കടലു കടത്താൻജീവത്യാഗം ചെയ്തോരു മഹിമയിൽ വീരൻമാരാം പോരാളികൾ പലരുംനാടിന് വേണ്ടി പോരാടി മുന്നേറി പലരും പലവിധ ഗാഥകൾ പാടിത്തന്നുപാടിയപാട്ടിൽ പല പലകിളികൾ ചിലച്ചു…

കാൽ പെരുക്കങ്ങൾ

ശിവൻ തലപ്പുലത്ത്‌* അശാന്തമായ കാൽ പെരുക്കങ്ങളോടെഇരുണ്ട ഇടവഴിയിലൂടെതേഞ്ഞരഞ്ഞു നീങ്ങുന്നവരണ്ട കാൽ പാദങ്ങൾ ഇപ്പോഴും കാവൽ പുരകൾഅശ്രദ്ധ മൗനത്തിന്റെഈരടികൾക്ക് കാതോർത്ത് പതിയുറക്കത്തിൽഞെട്ടി യെഴുന്നേറ്റ്പിൻ വിളിയെകാക്കുന്നുണ്ട്.

കൊലവിളി

രചന : ശ്രീകുമാർ എം പി* മനുഷ്യ, നിനക്കെന്നെനേരെയറിയില്ലമാസ്മരലഹരിപടർത്തും മദ്യമായ്മദിപ്പിച്ചു നിന്നെപുണർന്നു കൊല്ലും ഞാൻ.എന്നിൽ രമിയ്ക്കുന്നുഎന്നിൽപ്പടരുന്നുഎന്നോടു ചേർന്നു പിന്നെന്നിൽ ലയിയ്ക്കുന്നു.എങ്കിലും നിനക്കെന്നെനേരെയറിയില്ല !നീയ്യെന്നെ യറിയുംനാൾ വരുമന്നേരം,നിന്നിലെ നിൻ പിടിനിന്നിലുണ്ടാകില്ല.നിന്റെ ഞെരമ്പിലെശക്തിയും വീര്യവുംഞാനെന്ന ലഹരിമാത്രമായിരിയ്ക്കും.നിന്റെ മനസ്സിലെഅഗ്നിയും ശോഭയുംഞാനെന്ന ലഹരിമാത്രമായിരിയ്ക്കും.നിന്റെ ശിരസ്സിലെബുദ്ധിയിലെന്നുടെമാസ്മര ശക്തികൾഫണം വിടർന്നാടും…

ദേവീഗീതം

ശ്രീരേഖ എസ് ✍️ വീണാവാണീ സരസ്വതിദേവിഅമ്മേ മൂകാ൦ബികേ സരസ്വതീ,മധുരഭാഷിണീ, കാവ്യസംഗീതികേനിൻ രൂപമെന്നിൽ തെളിയേണമേ!നാവിലെന്നും നല്ല വാക്കായ് വരേണമേനയനങ്ങളിൽ നൽ കടാക്ഷമായീടണേമായാമോഹങ്ങളൊക്കെയും നീക്കണേനിൻ രൂപമെന്നിലെന്നും തെളിയേണമേ!അഭയമേകണേ അംബുജലോചനേഹൃദയത്തിലുണരണേ നിൻ തിരുനാമം!നേർവഴി കാട്ടണേ ജഗദ൦ബികേ നീനന്മയായെന്നിലെന്നും തെളിയേണമേ!അറിയാതെ ഞങ്ങൾ ചെയ്യും പാപങ്ങളെന്നുംനിന്റെ തൃപ്പാദങ്ങളില്‍ അര്‍പ്പിക്കാം.അമ്മേ..…

അഭിനേത്രി

എൻ.കെ.അജിത് ആനാരി ഇത്തിരിച്ചായത്തിലൊത്തിരി ദു:ഖത്തെ –യുള്ളിലൊളിപ്പിച്ചു നന്നായ് ചിരിച്ചിടും,വെട്ടിത്തിളങ്ങും പ്രഭാപൂരമധ്യേയായ്പൊൻപ്രഭയെന്നപോൽ തന്വി, തപിപ്പവൾഒട്ടേറെ വേഷത്തിലെത്തിപ്പകർന്നാടി-യൊട്ടേറെയാദരമേറ്റുവാങ്ങുമ്പഴുംഉള്ളിൽ ജ്വലിക്കുന്നൊരഗ്നിയിൽ താന്തമായ്നിന്നുരുകുന്നു കരിന്തിരിയായവൾ!നാട്യം, ചതുഷ്ടയ ഭാവംവരിക്കേണ്ടതീർത്തും സമർപ്പണം വേണ്ടതാം സത്കലവേഷപ്പകർച്ചയ്ക്കു താനെ സമർപ്പിച്ചുനാട്യത്തിലാണവൾ നാമറിയാത്തവൾ!ഭാണ്ഡത്തിലാക്കിയൊളിപ്പിച്ചു വച്ചിടുംഭാരങ്ങളൊക്കെയണിയറയ്ക്കുള്ളിലായ്തീർത്തും പ്രസന്നയായ് സുസ്മിതയായിടുംവീഴ്ചയില്ലാതവൾ വേദിയിൽ വന്നിടുംപോക്കുവെയിലിൻ നിറം തന്നെയുള്ളവൾഭാവങ്ങളെത്രയാ, ആനനം…

ഒരു നല്ല വ്യക്തി

ജോർജ് കക്കാട്ട്* നിങ്ങൾ ഒരു നല്ല വ്യക്തിയാണ്,നിങ്ങൾ ‘ലൈക്ക്’ ക്ലിക്ക് ചെയ്തുഅല്ലെങ്കിൽ മുഖംതിരിക്കുന്നുഈ പോസ്റ്റിൽ,എവിടെയാണ് ദുഃഖം നിങ്ങളെ നോക്കുന്നത്നിങ്ങൾക്ക് അതിൽ കൂടുതൽ ചെയ്യാൻ കഴിയില്ലഎന്നാൽ നിങ്ങൾഅത് ഷെയർ ചെയ്ത് മറ്റൊന്നിലേക്ക് .നിങ്ങളുടെ വാലറ്റ് പുറത്തെടുത്തു,ഷോപ്പിംഗ് സ്ട്രീറ്റിൽ,എവിടെയാണ് ദുഃഖം നിങ്ങളെ നോക്കുന്നത്.നിങ്ങൾ പണമടച്ചു,…