ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

Category: അറിയിപ്പുകൾ

മഞ്ഞയിൽ നിറഞ്ഞാടാം⚽

രചന : സജി പരിയാരം✍ കളിമൈതാനങ്ങളിൽകാൽപന്തിലൂടെകവിത വിരിയിക്കുമ്പോൾചടുല നീക്കങ്ങളാൽഎതിരാളികളുടെ കോട്ടകളെപ്രകമ്പനം കൊള്ളിക്കുമ്പോൾ.എതിർപക്ഷത്തെഗോൾവല ചലിപ്പിക്കുമ്പോൾഞങ്ങൾ മലയാളികൾആർപ്പുവിളിക്കുംആർത്തിരമ്പും.അറബികടലിനുംആകാശത്തിനുമപ്പുറംഞങ്ങളീ മഞ്ഞയിൽ നിറഞ്ഞുപെയ്യും.നിങ്ങൾ പതിനൊന്ന് പോരാളികൾ !പ്രതിരോധവുംമധ്യനിരയുംആക്രമണത്തിന്റെ കുന്തമുനകളുംഞങ്ങളുടെ ആവേശം ഏറ്റുവാങ്ങുക.ആവേശത്തോടെ ഞങ്ങൾ.അടിവരയിടുന്നു.ഇത് ഞങ്ങളുടെ കൊമ്പന്മാർപോരാടുകഞങ്ങൾ കൂടെയുണ്ട്!

വാക്കും വരയും

രചന : രമണി ചന്ദ്രശേഖരൻ ✍ അന്യോന്യം കണ്ടാൽപറയാത്തവർ നമ്മൾവായിച്ചെടുക്കുംമനസ്സിൻെറ നോവുകൾ. ഒരിക്കലും ഒന്നാകാൻകഴിയാത്തവരെങ്കിലുംമനസ്സുകൾ തമ്മിൽചേർത്തവർ നമ്മൾ. ഓരോരോ പ്രവശ്യംവിട പറഞ്ഞെങ്കിലുംമറുവിളി കേൾക്കാൻകൊതിച്ചവർ നമ്മൾ. നീളുന്ന യാമത്തെതലോടിയവരെങ്കിലുംകൊഴിഞ്ഞ സ്വപ്നങ്ങളെചേർത്തവർ നമ്മൾ. വന്ധ്യമേഘങ്ങളിൽമിഴിപൂണ്ടവർ നമ്മൾപൊട്ടിമുളക്കാൻകൊതിക്കുന്നീ മണ്ണിൽ. കൊഴിയുന്ന പൂക്കളിൽവിഷാദിച്ചവരെങ്കിലുംവർണ്ണങ്ങളും വർണ്ണനകളുംനിറക്കുന്നവർ നമ്മൾ.

വേനൽസുമങ്ങൾ

രചന : പട്ടം ശ്രീദേവിനായർ ✍ വേനൽസുമങ്ങളേ..നെടുവീർപ്പിലാണോ?ചുട്ടുപഴുക്കുന്നഭൂമി തൻ,താപത്തിൽ,സ്നേഹാർദ്രതാളങ്ങൾ,വാടിത്തളർന്നുവോ?വ്യർത്ഥസ്വപ്നത്തിന്റെമോഹമായ്ത്തീർന്നുവോ?ഒരുതുള്ളി നീരിന്റെ,നേരൊന്നറിയാതെ,നിർവ്യാജ ദുഃഖം നിറയുന്ന നിന്നുടെ,സങ്കല്പമാകുന്നതെന്നുംമനോജ്ഞമാം,മേഘരൂപങ്ങൾ തൻആശക്കടൽ ജലം…!

ഒറ്റക്കിളി🐦

രചന : ഗീത.എം.എസ്…✍️ ഒറ്റയടിപ്പാതയിലെഒറ്റമരച്ചില്ലയിലെഒറ്റയിലത്തണലിലൊരുഒറ്റക്കിളി കൂടുകൂട്ടിഉച്ചിയിലായ് പെയ്തിറങ്ങുംഉച്ചവെയിൽച്ചൂടിലവൾഉച്ചയുറക്കത്തിലാണ്ടുഉച്ചസൂര്യൻ കൂട്ടിരുന്നുഅന്തിമയങ്ങുന്ന നേരംഅന്തിവെയിൽ പോയനേരംഅന്തിമാനം ചോന്നനേരംഅന്തിത്തിരി കൂട്ടിരുന്നുപുലർകാലകോഴി കൂവുംപുലർകാലവേളകളിൽപുലരിത്തൂമഞ്ഞവൾക്കുപുലരും വരെ കൂട്ടിരുന്നുഒറ്റയായ് ജനിപ്പവതുംഒറ്റയായ് മരിക്കുവതുംഒറ്റയായ് വസിച്ചിടുകിൽഒറ്റയാനും ശക്തിമാൻതാൻ .

അമ്മ.

രചന : ജോർജ് കക്കാട്ട് ✍ അമ്മേ, നീ ദൂരെ നിന്ന് വേഗം വരൂ.നിന്റെ മക്കളെ കാണാൻഓ, നിങ്ങൾ രോഗിയായ ആത്മാവിനെ സുഖപ്പെടുത്തുന്നു,അവളുടെ സങ്കോചങ്ങൾ ലഘൂകരിക്കുക. ആരാണ് മെഡൂസയെ നോക്കിയത്ചെറുപ്പം മുതൽ,നരകക്കുഴികളെ ഭയക്കുന്നവൻനേരത്തെ ഇറക്കം: നിങ്ങളുടെ വിശ്വസ്ത കണ്ണുകളിലേക്ക് അവനെ അനുവദിക്കുകഅവന്റെ…

🌷ഗജവീരൻ🌷

രചന : വിദ്യാ രാജീവ്‌✍️ പൂരപ്പറമ്പിലെ ഗജവീരാ നിന്നെ,പൂജിയ്ക്കുന്നു ആരതി ഉഴിഞ്ഞിടുന്നു.മുത്തുകുട ചൂടി തിടമ്പുമായ്,വാദ്യാഘോഷങ്ങൾ തൻ നടുവിലൂടെനെറ്റിപ്പട്ടം കെട്ടി നിൽപ്പത് എന്തു ചേലാണന്നോ.തൂണുപോലുള്ള കാലുകളിൽ ബന്ധനത്തിന്റെചങ്ങലക്കിലുക്കം കേൾക്കുന്നുണ്ടേ.ആ നോവിൽ നിൻ കണ്ണുനീർ തുളുമ്പിടുമാ കാഴ്ച്ച,പലവട്ടമെൻ കുഞ്ഞിലേ നോവ് പകർന്നിരുന്നു.കാട്ടിലും മേട്ടിലും കൂട്ടുകാരൊത്ത്…

നിശീഥിനി

രചന : ഷബ്‌നഅബൂബക്കർ✍ നോവുപേറുന്ന പാവമീ പെണ്ണിന്റെനീറും വ്യഥകളെ നെഞ്ചിലേറ്റുന്നൊരുനിഗൂഢതയേറെ നിറഞ്ഞൊരു തോഴൻനിറമൗന ഭാവമായെത്തും നിശീഥിനി. പ്രണയം നിറയുന്ന നേരം മിഴികളിൽപൗർണമി തിങ്കളുദിക്കുന്നു ചേലിൽനിശ്വാസമുയരുന്ന മൗനയാമങ്ങളിൽനിലാവായ് പെയ്യുന്നു നീല നിശീഥിനി. ഇരുളിൻ മറപറ്റി ചലിക്കുന്ന കൈകളിൽഇടറി വീഴുന്ന ജന്മങ്ങൾ കാണുമ്പോൾഭീതി നിറക്കുന്ന…

❣️ഇരുണ്ട വെളിച്ചം ❣️

രചന : നോർബിൻ നോബി ✍️ അവസാനമായി അവർ ആ തീരുമാനമെടുത്തു.തങ്ങളുടെ പ്രണയത്തെ അംഗീകരിക്കാത്തഇരുകുടുംബങ്ങളെയും ഉപേക്ഷിച്ചുദൂരെ നാട്ടിൽ പോയി സുഖമായി ജീവിക്കാംആ രാത്രി അവൾ ആരുമറിയാതെ,വീടുവിട്ട് പുറത്തിറങ്ങി അവൻ പറഞ്ഞതനുസരിച്ചുറെയിൽവേ സ്റ്റേഷനിൽ കാത്തിരുന്നു.സമയം നീണ്ടുപോയി എന്നാൽ തന്റെഎല്ലാമെല്ലാമായവൻ അവിടെ എത്തിയിരുന്നില്ല.ഹൃദയം തകർന്ന്…

വേർപാട്

രചന : രാജീവ് ചേമഞ്ചേരി✍ വ്യാഴവട്ടങ്ങളേറെയകന്നു പോയവർ….വനവാസകാലത്തിന്നറുതിയെന്നോണം-ഒത്തുചേർന്നുയീ ധന്യഭൂമികയിൽ……ഓർമ്മതൻ ബാല്യകാലകഥകൾ ചൊല്ലാൻ! സാന്ത്വനസല്ലാപരഥത്തിൽ നമ്മളെല്ലാം-സാരഥിയായ് സന്തോഷ നിർഭരമായ്….!സ്നേഹാർദ്രനിമിഷങ്ങൾ പങ്കുവയ്ക്കേ…..സ്മരണകളിന്ന് പൊടിതട്ടിയകറ്റുന്നു! സുഖദു:ഖസമ്മിശ്രമാമൊരീ യാത്രയിൽ-സങ്കല്പിക്കാനുതകാത്തൊരിതളടർന്നു!ഘടികാരസൂചിയിൽ കണ്ണുനീർ തുള്ളിയും-അടക്കാനാവാത്ത സങ്കടക്കടലായ് ഹൃത്ത്; ഹേമന്തമെങ്ങോ പോയ് മറഞ്ഞൂ….മമ ഹൃദയത്തിലുമെൻ പ്രിയരിലും-ചിരിതൂകി നിന്നൊരാ നിമിഷങ്ങൾ!അരികിലെന്നുമോരോർമ്മയായീ!

കാവ്യദൃഷ്ടി

രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍ വാടിവീണ പൂവെടുത്തൊരുമ്മനൽകിയക്കവി,പാടിയാത്മ നൊമ്പരത്തൊടന്നൊരുറ്റഗീതകം!ആ മഹത്വമാർന്ന ശീലുകൾക്കുമുന്നിലായിതാ,സീമയറ്റുനിൽക്കയല്ലി മൻമനം സദാപിഹാ!ജീവിതം നമുക്കുമുന്നിലായ് വരച്ചുകാട്ടിയ,ഭാവചിത്രമാണതൊട്ടു ചിന്തചെയ്കിലൽഭുതം!വേദസാരദീപ്തമായ് തെളിഞ്ഞിടുന്നതിപ്പൊഴുംസാദരം നമിച്ചുനിൽപ്പു,ഞാനതിന്റെ മുന്നിലായ്!ഏതുകാല,മേതുദേശ,മേതു ഭാഷയാകിലുംഖ്യാതിപൂണ്ടെഴേണ,മത്യഭൗമമാർന്നൊരാശയംആഴമാർന്ന വർണ്ണനകൾ കൊണ്ടലങ്കരിച്ചതി-ന്നേഴഴകുമാർദ്രമായ് തെളിച്ചിടേണമഞ്ജസാഭാവബന്ധുരാഭയാർന്നുകാൺമു,വീണപൂവിനെ;കേവലത്വമല്ലതിന്റെ പിന്നിലുളെളാരാശയം!ജീവിതത്തെയത്രകണ്ടു ബിംബകൽപ്പനകളാൽ,ആ വിയത്തൊടൊപ്പമങ്ങുയർത്തിയാത്മനിഷ്ഠമായ്,പാടിയേകസത്ത കൈവിടാതെയമ്മഹാകവി,കാടുകേറിടാതെ നൈതികത്വബോധനങ്ങളാൽ!ആയതിൻ മഹത്വമൊന്നു കണ്ടറിഞ്ഞിടാൻ ചിരംആയപോൽ…