ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

പേപ്പർ പബ്ളിക്കയിലൂടെ എൻ്റെ സ്വപ്ന നോവൽ തേൻ പ്രകാശം കാണാനൊരുങ്ങുകയാണ് . നാടിൻ്റെ പൊൻമുടി മലയുടെ പശ്ചാത്തലത്തിൽ 20 വർഷം മുൻപ് എഴുതി കുറേക്കാലം മറന്നിട്ട് നിരന്തരം എടുത്ത് എഡിറ്റ് ചെയ്ത് തേൻപരുവത്തിലാക്കിയ നോവൽ പ്രസിദ്ധീകരിക്കാൻ മുൻകൈ എടുത്തത് അൻസാർവർണ്ണനയാണ്. അദ്ദേഹത്തിൻ്റെ നിരന്തര പരിശ്രമം ഇല്ലായിരുന്നെങ്കിൽ കുരിശടിപ്പുഴ പറഞ്ഞത് എന്ന എൻ്റെ ആദ്യ നോവൽ അതൃപ്തി തോന്നി ഞാൻ ചുട്ട് കളഞ്ഞതുപോലെ ഇതിനും അപ്രകാരം വിധിയെഴുതിയേനെ. തേൻ ശക്തമായി നട്ടെല്ലുയർത്തി നിൽക്കാൻ കെൽപ്പുള്ള നോവലാണെന്ന് വായിച്ചവർ പറയുന്നു. വരുന്ന പതിനൊന്ന് ശനിയാഴ്ച്ച വൈകുന്നേരം 4 മണിക്ക് പാലോട് പെരിങ്ങമ്മലയിലെ എൻ്റെ കഥ പറയും വീട്ടിൽ വച്ച് നടക്കുന്ന പുസ്തക പ്രകാശന ചടങ്ങിലേക്കും സ്നേഹത്തോടെ ക്ഷണിക്കുകയാണ്..

അസീം പള്ളിവിള

By ivayana