നിനക്കായ് … Pattom Sreedevi Nair
പ്രിയതെ നിനക്കായ് വിരിയുന്നപൂക്കൾവിതുമ്പും പ്രകാശംഇന്നെൻ പ്രസാദം …തിരി നീട്ടി നിന്നുചിരിക്കുന്ന സൂര്യൻ,തെളിക്കും പൊൻ കതിർഎന്നുംവിളക്കായ്മനസ്സിൻ നിലാവത്ത്നമുക്കൊന്നിരിക്കാംമാനത്തെ നക്ഷത്രകൂട്ടരെക്കാണാം ,ആശയുംആശാകിരണവുംപതിവുപോൽജാലകവാതിലിൽമുട്ടിവിളിക്കാം !പ്രണയ മനോഹരഗീതങ്ങൾ നിൻ ചുണ്ടിൽപ്രേമപരാഗമായ്ഉതിർനിന്നു വീഴാം !….വ്യർത്ഥമാം ചിന്തകൾഎന്നും സന്ധ്യതൻകുങ്കുമച്ചോപ്പിൽനിഴൽവീണ്ടും വിരിക്കാം..കുങ്കുമമില്ലാത്തസന്ധ്യതൻ നെറ്റിമേൽഎന്നും പ്രേമത്തിൻതിലകംഞാൻചാർത്താം !(പട്ടംശ്രീദേവിനായർ)
