Category: അറിയിപ്പുകൾ

അക്ഷരാർച്ചന

രചന : ശ്രീകുമാർ എം പി ദൈവപുത്രൻ പിറന്നുദിവ്യ ചൈതന്യം നിറഞ്ഞു!മനസ്സിലൊരുക്കിയപുൽക്കൂടിനുള്ളിലായിദൈവപുത്രൻ പിറന്നുദിവ്യ ചൈതന്യം നിറഞ്ഞു ! ഇരുളിന്റെ ചിന്തക-ളൊഴിഞ്ഞകന്നുഇരുളിന്റെ യിതളുകൾകൊഴിഞ്ഞു വീണുഇരുൾപ്പക്ഷി ചിറക-ടിച്ചകന്നു പോയിഇടറുന്ന നെഞ്ചിന്റെഇടയനായിഇടനെഞ്ചിൽ കരുത്തായായുണ്ണി വിളങ്ങിനിറദീപമവിടെതെളിഞ്ഞു നിന്നുപരിമളമവിടെനിറഞ്ഞു നിന്നുമധുരസംഗീതങ്ങ-ളൊഴുകി വന്നുപൊൻതാരകങ്ങൾ പ്രഭചൊരിഞ്ഞു നിന്നുആത്മാനന്ദം പകർന്നുനിത്യപ്രകാശംതൂകി ഹൃദയമൊരുദേവാലയമായ് ദൈവപുത്രൻ…

മേരി ജോയി ന്യൂ യോർക്കിൽ നിര്യാതയായി.

ന്യൂ യോർക്ക് : ത്രിശൂർ ഓലക്കാടെൻ കുടുംബാഗം പരേതരായ ഫ്രാൻസിസ് ദേവസിയുടെയും ത്രെസ്സിയ ഫ്രാൻസിസിന്റെ മകളും ത്രിശൂർ നടത്തറ തെങ്ങുംമൂട്ടിൽ കുടുംബാഗം ജോയി മാത്യുവിന്റെ ഭാര്യ മേരി ജോയി ( 68 ) ന്യൂയോർക്കിലെ ആൽബനിയിൽ നിര്യാതയായി. മക്കൾ : സോണി…

ഹേ മാനവാ. .. ഗീത മന്ദസ്മിത✍️

(പക്ഷിപ്പനിയുടെ പശ്ചാത്തലത്തിൽ കൊന്നൊടുക്കപ്പെടുന്ന നിരപരാധികളായ മിണ്ടാപ്രാണികൾക്കു വേണ്ടി… ) ഹേ…മാനവാ…,പ്രകൃതിതൻ സന്താനമായ ഞങ്ങളെപ്രതിദിനം തിന്നൊടുക്കും നീ ‘മനുഷ്യനോ’..?നിങ്ങൾതൻ തീന്മേശയിലെത്തുകിൽമാറിടും വിലയേറും വിഭവമായ്ആരുനിങ്ങൾക്കേകിയീ അധികാരങ്ങൾ…അരുമയാം ജീവികകളെ കൊന്നു തിന്നുവാൻ..!നിങ്ങൾതൻ അന്നമാകയില്ലയെങ്കിലോകൊന്നു തള്ളുന്നു ഞങ്ങളെ…!രോഗമില്ലേൽ കൊന്നു തിന്നിടുംരോഗമാണേൽ കൊന്നു തള്ളിടും..!രോഗമായാൽ കൊന്നിടുന്നതെന്തു ഞങ്ങളെ..?രോഗിയായാൽ കൊന്നിടുമോ…

നറുനിലാവേ….Mohanan Pc Payyappilly.

മുഷിഞ്ഞവേഷങ്ങള്‍കണ്ട് വെളുപ്പിക്കുവാന്‍മുകളില്‍നിന്നിറങ്ങിയ നറുനിലാവേഅലക്കിയും പിഴിഞ്ഞും നീ തളര്‍ന്നുവെന്നോഅഴുക്കുനിന്‍ മുഖശ്രീയില്‍ പുരണ്ടുവെന്നോ….? ഇരുട്ടുകൊണ്ടല്ലോ ഞങ്ങള്‍ കുടിലൊരുക്കികുടിക്കാത്ത പഴങ്കഞ്ഞി പശിയകറ്റിവെളുക്കാത്ത പുലരിവന്നൊളിച്ചുനോക്കെമടുപ്പിന്‍റെ മറയ്ക്കുള്ളിലൊളിപ്പു ഞങ്ങള്‍… ചിരിയുണ്ട് കരച്ചിലിന്‍ വകഭേദമായ്കനവുണ്ട് ചിറകറ്റ ശലഭമായിജനിക്കലും മരിക്കലുമനവരതംനടത്തുന്ന വിളയാട്ടക്കരുക്കള്‍ ഞങ്ങള്‍…

ആഞ്ഞിലിപ്പഴം…. Sathi Sudhakaran

ആ കാണും മാമലമേലൊരാഞ്ഞിലിമരമുണ്ടേമരത്തിൽ നിറയെ പഴുത്തു കിടക്കണമധുരക്കനിയുണ്ടേ.മഞ്ഞക്കനിയിൽ തിങ്ങിയിരിക്കണ മഞ്ഞപ്പഴമുണ്ടേആപഴം, തിന്നാൻ കുഞ്ഞു ക്കുരുവിയും, കൂട്ടരുമൊത്ത്പാടി വരുന്നുണ്ടേ.അണ്ണാറക്കണ്ണനും കോങ്കണ്ണിക്കാക്കയും കലപില കൂട്ടുന്നേവീണ മീട്ടി കാറ്റും മഴയും വീശി വരുന്നുണ്ടേ.പുള്ളിമാൻ കുഞ്ഞുങ്ങൾ തുള്ളി നടക്കുംമാമലയിൽകാഴ്ചകൾ കണ്ടു നടക്കണ കുട്ടികൾ ഓടി വരുന്നുണ്ടേ.ആഞ്ഞിലിപ്പഴത്തിൻ്റെ മാധുര്യമേറുന്നതേൻ…

ഓർത്തിരിക്കാൻ … Prakash Polassery

അല്ലലാൽ മണ്ണിൽ കിടക്കുന്നു മന്ദാരംഅല്ല ! നീയെന്നെ കൊതിപ്പിച്ചതല്ലേഇല്ല, ജീവിതം അനത്യയമല്ലേതുഭാവത്തിലുംഇണ്ടൽ വരുമെന്ന തോന്നലുണ്ടാവണംഎത്ര ഭംഗിയാ നിലാവിൻ്റെ കാഴ്ചകൾഎത്ര നിലനിൽക്കും തുച്ഛ സമയങ്ങൾഎത്ര കൊതിയാർന്നു വിരിഞ്ഞ സുമങ്ങളുംഇത്ര നേരം കഴിഞ്ഞാൽ കൊഴിഞ്ഞിടുംഎത്ര ശോണിമയാർന്ന നിൻ കവിൾത്തടംഎത്ര ചുംബനപ്പൂക്കൾ വിരിഞ്ഞിടംഒത്തിരി നാൾ കഴിയവേ…

മാസ്ക്ക്‌ …. Noushad Thrissur

മാസ്ക്ക്‌…..നീഎന്നിൽ അറിയാതെ വന്നുച്ചേർന്നൊരുമുഖാവരണമല്ല….. അനീതിയും അസത്യവുംഅരങ്ങ്‌ വാഴുമ്പോൾ…പല സത്യങ്ങളും, ഞാൻമൂടിവെച്ചതിനാൽപ്രകൃതി അറിഞ്ഞുകൊണ്ടെനിക്ക്‌ചാർത്തിയ ആഭരണമാണ് നീ… മാസ്ക്ക്‌..നീയെനിക്കൊരു മൂടുപടമോഎന്നിക്കായ്‌ തീർത്ത പരിരക്ഷയോ അല്ലമറിച്ചെന്നെ മൂടികെട്ടിയഅടിമത്വത്തിന്റെ അടയാളമാണ് മാസ്ക്ക്‌…സത്യങ്ങൾ വിളിച്ചുപറയുന്നവന്റെവായ്‌ മൂടിക്കെട്ടുന്നയീ കാലത്ത്‌എഴുത്ത്കാരന്റെ കൈകളെല്ലാംവിലങ്ങണിയിക്കുന്നതിനു മുമ്പെങ്കിലുംഅഴിച്ചു മാറ്റണമെനിക്കീ മുഖാവരണംഎന്നിട്ട്‌…..വിളിച്ച്‌ പറയണമെനിക്കുമീ…ലോകത്തോട്‌…മാസ്ക്ക്‌…നീ എനിക്കൊരു തുണ്ട്‌കീറത്തുണി മാത്രമായിരുന്നെന്ന്……

പുതിയപുലരി ….. Sathi Sudhakaran

പ്രഭാതം പൊട്ടി വിരിഞ്ഞുപുതിയൊരുപുലരിക്കായ്ജനുവരിമാസക്കാറ്റുവരുന്നുപുതിയൊരുപുലരിയെഎതിരേല്ക്കാൻ!പരിസരമാകെ കുളിരും കോരിലില്ലിപ്പൂവു വിടർന്നു ചിരിപ്പു.ച ന്ദ്രികയിൻ നീന്തി നടന്ന്.മഞ്ഞലകൾ ഒഴുകി വരുന്നു.തപ്പുകൊട്ടിതാളം തുള്ളികാറ്റും മഴയും വീശിവരുന്നു.വെള്ളിടി വെട്ടി കൊള്ളിയാൻമിന്നിതൂക്കുവിളക്കായ്കൂടെ വരുന്നു.കൊന്നമരക്കൊമ്പിലിരുന്ന്കുയിലമ്മ നീട്ടിപ്പാടിഅതുകേട്ടു കുഞ്ഞിക്കുയിലുംമറു പാട്ടേറ്റു പാടി.കൊന്നപ്പൂവിൻ പൂങ്കുലയെല്ലാംപുതുവത്സരമെതിരേല്ക്കാനായ്സന്തോഷത്താൽവീണ മീട്ടി നൃത്തമാടുന്നു. സതിസുധാകരൻ

നൊമ്പരം …. Shyla Kumari

അവണിക്കപ്പെടുന്നതിന്റെപരിഹസിക്കപ്പെടുന്നതിന്റെവഞ്ചിക്കപ്പെടുന്നതിന്റെസ്നേഹനിഷേധത്തിന്റെ വേദനഅതനുഭവിക്കുന്നവനേ അറിയൂപുറത്താക്കപ്പെടുന്നവന്റെ നൊമ്പരംപുറത്താക്കുന്നവന് മനസ്സിലാവില്ലചങ്ക് തകരുന്നതിന്റെ നൊമ്പരംവാക്കുകൾക്കു വർണിക്കാനാവില്ലവാടിവീഴുന്ന പൂവിന്റെ നൊമ്പരംതാങ്ങിനിർത്തുന്ന തണ്ടിനറിയില്ലകണ്ണു കാണാത്തൊരുവന്റെ സങ്കടംകണ്ണുള്ളവനെങ്ങനെയറിഞ്ഞിടുംആർക്കും നൊമ്പരമാകാതിരിക്കാനും, ഏവർക്കും ആശ്വാസമായിത്തീരാനുമാകട്ടേനമ്മുടെ ജന്മനിയോഗം. എല്ലാ സൌഹൃദങ്ങൾക്കും സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ…. ഹൃദയപൂർവ്വം.

ആതിര…തിരുവാതിര…………..🌼 ഗീത മന്ദസ്മിത🌼

ആതിരക്കുളിരുമായെത്തിയ ധനുമാസംആർദ്രമാമോർമ്മയുണർത്തുമീ ധനുമാസംപാർവതീപതിയുടെ തിരുനാളീയാതിരപാർവണേന്ദുമുഖി തന്റെ ദിനമല്ലോപുലർകാലമഞ്ഞിൽ തുടിയും കുളിയുമായ്മലയാളിമങ്കമാരൊന്നിച്ചു കൂടുന്നുകൂവയും കുളിരുമായെത്തുന്നു ദിനകരൻകുരവയുമാർപ്പുമായെത്തുന്നു തോഴിമാർപുത്തൻ പുടവ ഞൊറിഞ്ഞുടുത്തെത്തിയപത്തരമാറ്റുള്ള പുലർകാല രശ്മികൾഅന്നമുപേക്ഷിച്ചൊരാർദ്രാ വ്രതവുമായ്മന്ദസ്മിതം തൂകി നിന്നിതു മങ്കമാർപാട്ടും കളിയുമായ് ഒത്തുകൂടി ചിലർഊഞ്ഞാലിലാട്ടം തുടങ്ങിടുന്നൂ ചിലർഎട്ടങ്ങാടികൾ നേരുന്ന സന്ധ്യയിൽനൂറ്റെട്ടു വെറ്റിലയേകുന്നു നറുമണംപാട്ടും കളിയുമായെത്തുന്ന…