കണ്ടുമുട്ടിയവർ നമ്മൾ.
രചന : നിജീഷ് മണിയൂർ✍️ ഒരു പരകായപ്രവേശനത്തിനിടയിൽകണ്ടുമുട്ടിയവർ നമ്മൾ.കുഴിമാടങ്ങളിൽ നിന്നുംശവനാറി പൂക്കളെകിനാക്കണ്ടവർ നമ്മൾ.നിറയെ ചുവന്ന ഇതളുകളുള്ളനിന്റെ ഓരോ മുടിനാരുകളിലുംനീ ചൂടിയതത്രെയുംനക്ഷത്രങ്ങളെയായിരുന്നു.ഹൃദയം കരിങ്കലാണെന്ന്പറയുമ്പൊഴൊക്കെയുംശില്പത്തിന്റെസാധ്യതകളെ കുറിച്ച്ഏറെ സംസാരിച്ചവർനമ്മൾ.ജീവിച്ചിരിക്കുന്നവർകവർന്നെടുത്തതത്രയുംനിന്റെയുംഎന്റെയുംസ്വപ്നങ്ങളാണെന്ന്പറഞ്ഞ്ഏറെ വാചാലായവർനമ്മൾഈ കുഴിമാടത്തിന്ഒരു ജനലഴിയെങ്കിലുംഉണ്ടായിരുന്നെങ്കിൽനക്ഷത്രങ്ങളെനോക്കികണ്ണിറുക്കാമായിരുന്നു.പകലന്തിയോളംഉറങ്ങാതെകഥകൾ പറഞ്ഞുണരാമായിരുന്നു.പുനർജനി തേടുന്നരണ്ട് ആത്മാക്കളായ്നക്ഷത്രങ്ങളെപകലന്തിയോളംതിരയാമായിരുന്നു.
