ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

Category: അറിയിപ്പുകൾ

ഫാ.ഡാനിയേൽ ജോർജ്ജ് (68) ചിക്കാഗോയിൽ നിര്യാതനായി …. Johnson Punchakonam

ചിക്കാഗോ: ബെൽവുഡ് സെൻറ് ഗ്രീഗോറിയോസ് ഓർത്തോഡോക്സ് കത്തീണ്ട്രൽ ഇടവക വികാരി ഫാ. ഡാനിയേൽ ജോർജ്ജ് (68) ചിക്കാഗോയിൽ നിര്യാതനായി. ഏതാനും മാസങ്ങളായി രോഗാവസ്ഥയിൽ ചികിത്സയിലായിരുന്ന ബഹുമാനപ്പെട്ട ഡാനിയേൽ ജോർജ്ജ് കശീശ്ശാ കഴിഞ്ഞ ദിവസം സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ വൈദീകരുമായി “സൂം”…

നാഷണൽ ഡോക്ടേഴ്സ് ഡേ …..ജോർജ് കക്കാട്ട്

അടിയന്തിര ശസ്ത്രക്രിയയ്ക്ക് വേണ്ടി ഒരു രോഗിയായ കുട്ടിയെ ഡോക്ടറുടെ പ്രത്യേക അനുമതിയോടെ ആശുപത്രിയിൽ പ്രവേശിച്ചു. അത്യാവശ്യമായി ഡോക്ടർ പുറത്തു പോയിരുന്നു ..അക്ഷമരായ മാതാപിതാക്കൾ ആശുപത്രിയിൽ ബഹളം വച്ചു ..മുതിർന്ന നേഴ്‌സ് ഡോക്ടറെ ഫോണിൽ വിളിച്ചു ..ഞാൻ ഉടൻ വരുന്നുവെന്നും കുട്ടിയെ ഓപ്പറേഷൻ…

വെറും പേച്ചുകൾ കായ്ക്കുമ്പോൾ ….. ആനന്ദ്‌ അമരത്വ

ഉച്ചയ്ക്ക്‌ ഉദിക്കുന്ന സൂര്യൻ ചിറകില്ലാത്ത കുതിരപ്പുറത്ത്‌ കയറിഅവൻ വരുന്നത്‌ പറന്നായിരിക്കും,അകമ്പടി വാഹനമായ്‌എന്റെ വാക്കുകൾനിങ്ങൾക്കു മുമ്പിൽ ഒഴുകി നടക്കും. ഓരോ ആണിയും പിഴുതെറിയുന്നഇരുമ്പ്‌ തലയുള്ള ഒരുവനെനിങ്ങൾ നോക്കി വച്ചോളു ,ആണി പിഴുതഓരോ പഴുതിലൂടെയുംപ്രകാശം ജനതയ്ക്ക്‌ വഴി കാട്ടും. നിങ്ങൾ ക്ഷമിക്കുകവിരൽ ചൂണ്ടാൻനിങ്ങൾക്ക്‌ അർഹതയില്ല.വളഞ്ഞ…

ഷിക്കാഗോ സെന്റ്‌ തോമസ്‌ ഓർത്തോഡോക്സ് ഇടവകയിൽ മാർത്തോമ ശ്ലീഹായുടെ പെരുന്നാൾ ജൂലൈ 3, 4, 5 ( വെള്ളി, ശനി, ഞായർ) തീയതികളിൽ … Rev.Fr.Johnson Punchakonam

ഷിക്കാഗോ സെന്റ്‌ തോമസ്‌ ഓർത്തോഡോക്സ് ഇടവകയിൽ മാർത്തോമ ശ്ലീഹായുടെ പെരുന്നാൾ ജൂലൈ 3, 4, 5 ( വെള്ളി, ശനി, ഞായർ) തീയതികളിൽ ഷിക്കാഗോ സെന്റ്‌ തോമസ്‌ ഓർത്തോഡോക്സ് ഇടവകയുടെ കാവൽപിതാവും ഇന്ത്യയുടെ അപ്പോസ്തോലനുമായ പരിശുദ്ധ മാർത്തോമാ ശ്ലീഹായുടെ ദുഖറോനോയും ഇടവക…

കൊയ്ത്തുത്സവം …… ഷിബു കണിച്ചുകുളങ്ങര

വിത്ത് വിതപ്പതിൻ മുന്നേ ആ കർഷകൻ പാടങ്ങളെല്ലാം ഉഴുതു മറിച്ചേ , ചേറിലും ചതുപ്പിലും വരമ്പത്തും പിന്നേയാ പറമ്പിലും വിയർത്തിതു പണിതേ മണ്ണിൽ പൊന്ന് വിളയിക്കും കർഷക തമ്പുരാൻ. താങ്ങായ് തുണയായ് കൂടെ വാണരുളും അരുമപ്പെണ്ണവൾ കൊണ്ടുവന്നീടും കഞ്ഞി ആ കുമ്പിളിൽ…

മഴക്കെന്തു ഭംഗി …. ഡെയ്സൺ. നെയ്യൻ

ഈ മഴക്കെന്തു ഭംഗിയാണിപ്പോൾഅതിൽ നനഞ്ഞലിയാൻഎന്തു രസമാണെന്നോഈ മഴയ്ക്കൊരു ഒരുമുഖം കൂടിയുണ്ടതു നിറുത്തതാതെ പെയ്യുവാൻ തുടങ്ങിയാൽഊരെല്ലാം വിഴുങ്ങിദിശയറിയാതെകൂരകൾക്കുമീതെ ഒഴുകുവാൻ തുടങ്ങുമപ്പോൾ മഴയ്ക്കുഎന്തൊരു കോപമാണെന്നുചൊല്ലി നമ്മൾ തേങ്ങുംഉറ്റവരെയും, ഉടയവരേയുംഎല്ലാമതു കവർന്നെടുത്തു പാഞ്ഞു പോകുമെങ്കിലുംഎല്ലാം മനസ്സുകളെയുംഎല്ലാം മറന്ന് ഒന്നിപ്പിക്കുവാൻഈ മഴയ്ക്കാകുന്നുണ്ട്ചിലപ്പോഴൊക്കെയുംഎല്ലാം നഷ്ടപ്പെടുത്തിയിട്ടാണെങ്കിലും.

” മോഹനം ” ….. Shibu N T Shibu

മോഹിനീ .. നിന്റെ മൂടുപടം അഴിച്ച്‌ നീ പുറത്ത് വരുക, എന്റെ അനുവാദമില്ലാതേയാണ് നീ എന്റെ ഉള്ളം കവർന്നത് മയൂര നടനത്തിൻ വിസ്മയം പോലെ നിന്റെ വരവ്, എന്റെ മനസ്സിന്റെ ലോലതന്ത്രകളിൽ പുളകമേകിയിരുന്നു. അരയന്നങ്ങൾ നടന്നു വരുന്നോരഴകിൽ വിരിയും നിന്റെ ആഗമനം…

തീർത്ഥ കണങ്ങൾ ….. Sreekumar MP

നന്ത്യാർവട്ടങ്ങൾ. മകരമഞ്ഞിൻ കുളിരിലുംകുംഭവേനൽച്ചൂടിലുംഇടവപ്പാതി മഴയിലും,എന്നു വേണ്ടനിത്യവും പുലരിയിൽമുറ്റം നിറയെവെളുത്ത നക്ഷത്രപ്പൂക്കൾ വിതറി,നിറപൂക്കളുമേന്തിവെൺ താരകൾ പതിച്ചപച്ചക്കുടകൾ പോലെമനസ്സിനേയും വീടിനെയും പ്രകൃതിയെയുംഹർഷപുളകമണിയിയ്ക്കുന്നനന്ത്യാർവട്ടങ്ങൾ ! ജ്വലിയ്ക്കുന്ന വേനൽച്ചൂടിൽവല്ലപ്പോഴും നനച്ചു കൊടുക്കുന്നവെള്ളം കൊണ്ട് തൃപ്തിപ്പെട്ട്പരാതിയൊ പരിഭവമൊവാട്ടമൊ കോട്ടമൊ ഇല്ലാതെനിറഞ്ഞ ചിരിയുമായി നില്ക്കുന്നനന്ത്യാർവട്ടങ്ങൾ ! കാണുമ്പോൾ മനസ്സിൽസ്നേഹാദരങ്ങളല്ലാതെമറ്റെന്താണ് തോന്നുക…

‘ഉറങ്ങാത്ത കുറുക്കന്മാർ’ …. പള്ളിയിൽ മണികണ്ഠൻ

മരം മരിച്ചതിന്റെ പ്രതീകമായനീരുവറ്റിയൊരു പലക.. കടൽ നഷ്ടമായ,കണ്ണീർപുളിപ്പ് മാറാത്ത,ചോരവറ്റിയ കുറേകവടിയുടെ ജഡങ്ങൾ.. അതിര് കൽപ്പിച്ചുശീലിച്ചവന്റെആസൂത്രണക്കരുത്തിൽനീക്കിവക്കലുകൾക്കായിതുല്യതയില്ലാത്ത കുറേ കളങ്ങൾ… അകമുലയുന്നവരുടെഅടിവേരിലേക്ക്ചുടുനീരൊഴുക്കുന്ന വാക്കുകൾ… ദൈവകോപം,നാഗദോഷം,പ്രേതശല്യം,കൂടോത്രം……… ചങ്ക് പിടയുന്നവന്റെ കലത്തിലെഅവസാനത്തെ വറ്റിലേക്ക് കണ്ണുനട്ട്പ്രതിവിധിക്കുള്ള മാർഗങ്ങൾ.മന്ത്രം,ഏലസ്സ്,പൂജ,വഴിപാട്,…… അന്നം മുട്ടാതിരിക്കാനുള്ളകുറുക്കന്റെ കൗശലങ്ങൾക്ക്പേര് ജോതിഷം. കരൾ വെന്തവരുടെ ചുളിഞ്ഞ കീശക്ക്ഉറപ്പില്ലാത്തിടത്തോളംഭൂതവും…

വേട്ടക്കാർ …… Pattom Sreedevi Nair

കോലെടു ത്തോരെല്ലാംവേട്ടക്കാരാവുന്ന ..കാർ കോളമാവുമീ—പാരിടത്തിൽ ഒറ്റക്ക് താണ്ടുവാൻകഷ്ടമാണിപ്പോഴുംമറ്റെന്തു മാർഗ്ഗമെന്റീശ്വരനെ….. കാണുന്ന സ്വത്തെല്ലാംകട്ടുകൊണ്ടോടുന്ന കാണാവിരുതരാം തസ്‌ക്കരരും .. കാണാതിരിക്കുമ്പോൾതള്ളിപ്പറയുന്നകാർക്കോടകരായിന്നുമാറിപ്പോയീ …..! ഒന്നുചിന്തിക്കിലോ ..ഭേദം മറ്റൊന്നില്ല ………….. മിണ്ടാതിരിക്കുക ..!മണ്ടാതെ നിൽക്കുക ..!മങ്ങലേൽക്കാതെ ….മടങ്ങിപ്പോകാൻ ….! (പട്ടംശ്രീദേവിനായർ )