രചന : സുദർശൻ കാർത്തികപ്പറമ്പിൽ* വർഷാന്ത്യമേഘങ്ങൾ മങ്ങി മറയവേ;ഹർഷാരവങ്ങൾ മുഴക്കി മർത്യർ,ഹാ പുതുവർഷത്തെ മാടിവിളിച്ചുകൊ-ണ്ടാടിത്തിമിർക്കുകയല്ലി നീളെ!രണ്ടായിരത്തിയിരുപത്തിയൊന്നിന്റെ ,ദണ്ഡനമെത്ര ബീഭൽസമോർത്താൽ!രണ്ടായിരത്തിയിരുപത്തിരണ്ടൊരുതണ്ടാർദലംപോൽ വിടർന്നിടട്ടെസർവസൗഭാഗ്യങ്ങളും നൽകി,സർവർക്കു –മുർവിയിൽ സൗഖ്യം പകർന്നിടട്ടെജാതി,മതങ്ങൾക്കതീതമായ് ജീവിത –ഗാഥകളെങ്ങുമുയർത്തിടട്ടെഏതു മഹാമാരി വന്നാലുമീനമു-ക്കൂതിക്കെടുത്തുവാനുള്ളൊരൂർജംനിത്യവുമേകി സദ്രസമുള്ളിന്നുള്ളിൽസത്യധർമ്മങ്ങൾ പുലർത്തിടട്ടെരണ്ടെന്ന ഭാവമകന്നു നാമൊന്നെന്ന,ചിന്തകളെന്നും തഴച്ചു പൊന്താൻ,വഞ്ചനയില്ലാത്ത വാതുവയ്പ്പില്ലാത്തസഞ്ചാരവീഥികൾ…