ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

രചന : ഗീത.എം.എസ്…✍️

ഒറ്റയടിപ്പാതയിലെ
ഒറ്റമരച്ചില്ലയിലെ
ഒറ്റയിലത്തണലിലൊരു
ഒറ്റക്കിളി കൂടുകൂട്ടി
ഉച്ചിയിലായ് പെയ്തിറങ്ങും
ഉച്ചവെയിൽച്ചൂടിലവൾ
ഉച്ചയുറക്കത്തിലാണ്ടു
ഉച്ചസൂര്യൻ കൂട്ടിരുന്നു
അന്തിമയങ്ങുന്ന നേരം
അന്തിവെയിൽ പോയനേരം
അന്തിമാനം ചോന്നനേരം
അന്തിത്തിരി കൂട്ടിരുന്നു
പുലർകാലകോഴി കൂവും
പുലർകാലവേളകളിൽ
പുലരിത്തൂമഞ്ഞവൾക്കു
പുലരും വരെ കൂട്ടിരുന്നു
ഒറ്റയായ് ജനിപ്പവതും
ഒറ്റയായ് മരിക്കുവതും
ഒറ്റയായ് വസിച്ചിടുകിൽ
ഒറ്റയാനും ശക്തിമാൻതാൻ .

By ivayana