അടുക്കളക്കാരി ******* Sindhu Manoj Chemmannoor
ഞാനൊരു കവിയല്ല,കഥാകാരിയുമല്ല,പിന്നെഞാനാരാണ്.? ചിന്തകളെന്നെതടവറയിലാക്കുമ്പോൾഅതുതുറക്കുന്ന,പൂട്ടും താക്കോലുമാണെന്റെപുസ്തകവും പേനയും. വിഷാദമെന്നിൽഅലതല്ലിയെത്തുമ്പോൾഅതണക്കാനെന്റെപേനയെടുക്കുംഞാൻ! നിരാശയെന്നെതളർത്തിടുമ്പോൾഒരുണർത്തുപാട്ടായും,വിരഹമെന്നെവീർപ്പുമുട്ടിക്കുമ്പോൾകവിതയായുമെന്റെവരികൾ കുറിക്കും ഞാൻ! മോഹങ്ങളോരൊന്ന്മനതാരിൽ നിറയുമ്പോൾഒരാവേശത്തോടെഞാനെന്റെ ഹൃദയം കുറിക്കും. അങ്ങനെയങ്ങനെ ,കുത്തിക്കുറിച്ചുകൊണ്ട്കാലങ്ങളെത്രയോ ഞാൻതളളിനീക്കീ… ഞാനൊരു കവിയല്ല.എഴുത്തുകാരിയല്ല,എനിക്കറിയാം….ഞാനിപ്പൊഴുമൊരുപാവം അടുക്കളക്കാരിമാത്രമാണെന്ന്. *********സിന്ധുമനോജ്
