നറുനിലാവേ….Mohanan Pc Payyappilly.
മുഷിഞ്ഞവേഷങ്ങള്‍കണ്ട് വെളുപ്പിക്കുവാന്‍മുകളില്‍നിന്നിറങ്ങിയ നറുനിലാവേഅലക്കിയും പിഴിഞ്ഞും നീ തളര്‍ന്നുവെന്നോഅഴുക്കുനിന്‍ മുഖശ്രീയില്‍ പുരണ്ടുവെന്നോ….? ഇരുട്ടുകൊണ്ടല്ലോ ഞങ്ങള്‍ കുടിലൊരുക്കികുടിക്കാത്ത പഴങ്കഞ്ഞി പശിയകറ്റിവെളുക്കാത്ത പുലരിവന്നൊളിച്ചുനോക്കെമടുപ്പിന്‍റെ മറയ്ക്കുള്ളിലൊളിപ്പു ഞങ്ങള്‍… ചിരിയുണ്ട് കരച്ചിലിന്‍ വകഭേദമായ്കനവുണ്ട് ചിറകറ്റ ശലഭമായിജനിക്കലും മരിക്കലുമനവരതംനടത്തുന്ന വിളയാട്ടക്കരുക്കള്‍ ഞങ്ങള്‍…