ഓർമ്മപ്പെടുത്തലുകൾ
രചന : സതി സതീഷ്✍ ഒരിയ്ക്കൽ സ്നേഹിച്ചമനുഷ്യർക്ക് വെറുക്കാൻസാധിക്കുന്നതെങ്ങനെയാവും?പരസ്പരമെത്രമേൽസ്നേഹിച്ചിട്ടുണ്ടാവും…എത്രയോ മഴകളെതിരമാലകളെമഞ്ഞിനെ വെയിലിനെകാറ്റിനെതിരിച്ചറിഞ്ഞിട്ടുണ്ടാവാം…ഒറ്റമരത്തിൻ്റെ വേരുപോലെഅടുക്കാനുംഅകലാനും കഴിയാതെപുറമേ വെറുപ്പിൻ്റെമുഖംമൂടി ധരിച്ച്പരസ്പരം മറന്നുവെന്നവർസ്വയംബോദ്ധ്യപ്പെടുത്തുന്നുണ്ടാവാം…ഓരോ സംഗമവുംസമാഗമവുംഏകാന്തതയിലിരുന്ന് ഓർമ്മിക്കുന്നുണ്ടാവാം.വീണ്ടുമൊരുസമാഗമത്തിനായ്മൂകമായ് കൊതിക്കുന്നുണ്ടാവാം.ചുറ്റുമുള്ളവർക്കുകാണാൻ കഴിയാത്തസ്നേഹത്തിന്റെനേർത്ത ആവരണംപുതച്ചിട്ടുണ്ടാവാം…മൗനംകൊണ്ട്വാചാലമായദീർഘമായ ഒരാലിംഗനം ആഗ്രഹിക്കുന്നുണ്ടാവാം…അങ്ങനെ സ്നേഹത്തിൻ്റെസ്മൃതിവത്സരങ്ങൾതീർത്തരണ്ടുപേർക്ക്എങ്ങനെയാണ്മറക്കാനാവുക…?എങ്ങനെയാണ്വെറുക്കാനാവുക…?