നുണ
രചന : ജോയ് പാലക്കമൂല✍ എന്നാണ് ഞാൻനേരു പറയാൻ മറന്നുപോയത്.നുണയുടെ ചന്തയിൽസത്യത്തിനുവിലയിടിഞ്ഞപ്പോഴോ?യാചകൻ്റെ മുഖംനോക്കാതെനിഷേധ ഭാവത്തിൽതലയാട്ടിയപ്പോഴോ?വെറുക്കപ്പെട്ടവൻ്റെ മുമ്പിൽഒരു വേള വൃഥപല്ലിളിച്ചുകാട്ടിയപ്പോഴോ?ഇഷ്ടമില്ലാത്തവൻ്റെ വീട്ടിൽഉപചാരപൂർവ്വംഉണ്ടെന്നുമൊഴിഞ്ഞപ്പോഴൊ?സുഖാന്വേഷകൻ്റെപതിവ് ചോദ്യത്തിന്സുഖമെന്നുരുവിട്ടപ്പോഴോ?ഇഷ്ടപ്പെടാത്ത കവിതക്ക്മികച്ച രചനയെന്ന്കമൻറ് ചെയ്തപ്പോഴോ?എന്നാണ് ഞാൻനേരുകളെ മറ്റിവച്ച്നുണകളെ സ്നേഹിച്ചുതുടങ്ങിയത്?