ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

Category: അറിയിപ്പുകൾ

അമ്മ

രചന : പട്ടം ശ്രീദേവിനായർ✍ എല്ലാ അമ്മമാരുടെയും സ്നേഹഓർമ്മകൾക്ക് മുന്നിൽ!❤ ലോകമെന്തെന്നറിയാതെസ്വപ്നം കണ്ടു മയങ്ങിഞാൻ .ഉണ്മയേതെന്നറിയാതെകണ്ണടച്ചു കിടന്നു ഞാൻ .! അമ്മതൻ മുഖം കണ്ടുപിന്നെഅച്ഛനെ നോക്കിക്കിടന്നു ഞാൻ .ബന്ധനങ്ങളറിയാതെബന്ധുതൻ കൈയ്യിലുറങ്ങിഞാൻ! ചുണ്ടിൽ മുലപ്പാലൊഴുക്കിപുഞ്ചിരിച്ചു കിടന്നു ഞാൻ!പല്ലിനാൽ ക്ഷതം വരുത്തിഅമ്മതൻ കണ്‍കളിൽ നോക്കി…

വിരൽത്തുമ്പിനാൽ ….

രചന : രാജു കാഞ്ഞിരങ്ങാട്✍ ആ നീലരാവിൻ വിരൽ തൊട്ടു –ണർത്തുമ്പോൾരാഗാർദ്രയായവളവനെയോർപ്പൂആ വിരൽത്തുമ്പിനാൽ മെല്ലെ തൊടുന്നേരംപോയൊളിക്കുന്നു മനശക്തിയുംഎങ്ങോ മറയുന്നു തൻേറടവും ! സൂര്യാംശു ,യേറ്റുള്ള വെണ്ണപോലെതീയേറ്റിരിക്കും അരക്കു പോലെകൗമുദിയിൽ ചേർന്ന ചന്ദ്രകാന്തം പോലെഅലിഞ്ഞു ചേരുന്നു അറിഞ്ഞിടാതെ ! തനു തളരുന്നു തുടിച്ചിടുന്നുപരസ്പരാലിംഗന…

വന്ദേ…. ഭാരത്

രചന : രാജീവ് ചേമഞ്ചേരി ✍ തിരക്കിട്ടെഴുതപ്പെടുന്നൊരീ രംഗം…തെരുവിൽ കാഴ്ച്ചയായ് മാറ്റുന്ന നേരം!തീരാക്കടക്കെണിതൻ ഉന്മാദകേളീഭാവം?തിക്കിതിരക്കിയാളുകൾക്കെന്നുമുത്സവം- താഴ്മയിൽ ഭാഷയെ ചടുലമായ് വിളമ്പി..തരംതിരിക്കുന്നൊരു ചാണക്യസൂത്രങ്ങൾ!താഴെ ചമ്രം പടിഞ്ഞിരുന്ന് കേൾക്കുന്നു…..തീരും വരെയേവരും വികസനഗാഥയായ്? തെക്ക് നിന്നും വടക്കോട്ടുള്ള യാത്രാദൂരം-തെന്നിമായുന്ന കൊള്ളിമീൻ വേഗമായ്?തീ തിന്ന് കഴിയുന്ന ജീവിതയാത്രയ്ക്കിന്നും…

അരിക്കൊമ്പൻ

രചന : സതി സുധാകരൻ പൊന്നുരുന്നി✍ കാടുവിറപ്പിച്ചോടി നടന്നുകൊമ്പന്മാരിലരിക്കൊമ്പൻകാട്ടിലെ ഗജരാജാവെന്നതുതോന്നിമസ്തകമൊന്നുയർത്തി നടന്നു.കാടുകുലുങ്ങി നാടുകുലുങ്ങിചിഹ്നം വിളിയോടോടി നടന്നു.കാട്ടിലെ വൻ മരമൊന്നു കുലുങ്ങിപക്ഷികളെല്ലാം പാറി നടന്നു.പേടിച്ചോടി വാനര വൃന്ദoപർവ്വത മുകളിൽ കയറിയിരുന്നു.ജീവന്മരണ പോരാട്ടവുമായ്വനപാലകരും കൂടെ നടന്നു.കളളക്കൊമ്പനരിക്കൊമ്പൻഅവരെപ്പറ്റിച്ചോടി നടന്നു.‘കാടും താണ്ടി പുഴയും താണ്ടിനാട്ടിലിറങ്ങിയരിക്കൊമ്പൻ .അരിയും തിന്നു…

*മെയ് ദിനം*.

രചന : മംഗളാനന്ദൻ ✍ ഒരു മെയ്ദിനത്തിന്റെജാഥ, ചെങ്കൊടിയേന്തിതെരുവിൽക്കൂടി വീണ്ടുംവരവായ്, അതിലേക്ക്തൊഴിലില്ലായ്മാവേത-നത്തിന്റെ ക്യൂവിൽ നിന്നുവഴിമാറി ഞാൻ വന്നുകയറിക്കൂടി വേഗം.പണ്ടൊരു നാളിൽ “ചിക്കാ-ഗോ”വിന്റെ തെരുവുകൾകണ്ടൊരു പോരാട്ടത്തിൻകഥകൾ വീണ്ടും കേട്ടു.തെരുവിൽ വെടിയേറ്റുവീണ പേരറിയാത്തഅരുമ സഖാക്കളേ,നിങ്ങൾക്കു വീണ്ടും സ്വസ്തി.തടവിൽ വിചാരണകഴിഞ്ഞു കഴുമര –ക്കുടുക്കിൽ കുരുങ്ങിയകൂട്ടരേ,യഭിവാദ്യം!പേശിതൻ ബലവും…

മെയ്ദിനം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ വിയർപ്പുതുള്ളികൾ വിതച്ചുകൊയ്യുംതൊഴിലാളികളുടെ ദിവസംഅദ്ധ്വാനത്തിൻ അവകാശങ്ങൾനേടിയെടുത്തൊരു ദിവസംമെയ്ദിനം ജയ് ജയ് മെയ്ദിനംകൊണ്ടാടുക ജയ് ജയ് മെയ് ദിനംസർവ്വരാജ്യത്തൊഴിലാളികളുടെത്യാഗസ്മരണകളുണരട്ടെസംഘടിച്ച് നേടിയെടുത്തൊരുവീര ഗാഥകളുയരട്ടെമെയ്ദിനം ജയ്ജയ് മെയ്ദിനംകൊണ്ടാടുക ജയ്ജയ് മെയ്ദിനംഅടിമത്വത്തിൻ ചങ്ങലപൊട്ടിമുറിഞ്ഞുവീണൊരു ദിവസംഅടിച്ചമർത്തൽ തടഞ്ഞുനിർത്തിയവീരസ്മരണതൻ ദിവസംമെയ്ദിനം ജയ്ജയ് മെയ്ദിനംകൊണ്ടാടുക ജയ്ജയ്…

ഒന്നു പോട്ടെ ഇന്നലെകളിലേയ്ക്ക്

രചന : കൃഷ്ണമോഹൻ കെ പി ✍ ത്വരിതഗമനമെന്നാലും വഴി മറന്നില്ലാഅരികിൽ നിന്ന ആരെയുമേ കണ്ടിടാനില്ലഓടിയോടിനടന്നപ്പോൾ മറന്നു പോയോ,അവനവൻ കടമ്പയെന്ന പടിപ്പുരയിന്ന് ഒരു കിനാവിൻ തത്വശാസ്ത്രവിധിയതോർമ്മിച്ച്ഒടുവിലത്തെപ്പടി ചവിട്ടാൻ ഒരുങ്ങി നില്ക്കുമ്പോൾഒരിയ്ക്കലൊന്നു തിരിഞ്ഞു നോക്കും നമ്മളപ്പോഴോഒരു നിമിഷം ചകിതനായി നിന്നു പോയീടാം അതിവിശിഷ്ട…

കണി കഴിഞ്ഞാൽ!

രചന : പി.ഹരികുമാർ✍ വിഷു കഴിഞ്ഞൂ,വിഷുക്കണി കഴിഞ്ഞൂ,കണിക്കൊന്നക്കൊഴിച്ച്,വിഷമോം കഴിഞ്ഞൂ.മുഴുക്കണിയായിരുന്നന്തിയോളം.ആഘോഷമേളവും,ആശംസാവർഷവും;പങ്കാളി,ബംഗാളി,ബന്ധുക്കൾ,ശത്രുക്കൾ,ബഹുവിധമവരുടെ സങ്കരങ്ങൾ—-ലഹരിയുറക്കാത്ത രാത്രിയാമങ്ങൾ——2ഉറക്കമുണരാതിന്ന്,കൺമിഴിക്കുമ്പോൾ,കണിത്തട്ടമുണ്ടയ്യോ,വാടിയ പൂക്കളെ കാട്ടാതെ,തീൻമുറിക്കോണിലൊളിച്ചിരിപ്പൂ.പോയിരിക്കുന്നൂ,വാടാത്ത;കറൻസി,കസവുപുടവ,ലോഹക്കണ്ണാടി,സിന്ദൂരച്ചെപ്പ്,സ്വർണബിസ്ക്കറ്റ് ——!വാടുന്ന സ്വർണപ്പൂവാർക്കും വേണ്ടിനിയൊന്നിനും;പിറവി,പേരിടീൽ,ചോറൂണ്,തെരുണ്ടുകുളി,മനസമ്മതമൊപ്പന,പൂത്താലി,പുളികുടി,കാവിലെപാട്ട്,തെയ്യം,തിറ,ഉത്സവമാറാട്ട്,പെരുന്നാള്,തിരുവോണം,തിരുവാതിര,തൈപ്പൂയം,ദസറ,ദീവാളി.പാല്കാച്ചൽ,മാമ്മോദിസ,ചിരകാലകാമുകിയുടെ നിക്കാഹ്.വേണ്ടാ,കൊടിയുയർത്താനുമിറക്കാനും,ഒക്കെക്കഴിഞ്ഞുള്ള പ്രതിജ്ഞകൾക്കും.വേണ്ടവേണ്ടാ,ബഹുനീളൻ വോട്ടിടാനുള്ള ക്യൂവിലൊരിക്കലും!ഒഴിവാക്കാനാവില്ലൊരിക്കൽമാത്രം;വാർഷികക്കൈനീട്ട വിഷുദിനത്തിൽ!കവിക്കാവതില്ലേ ഓർക്കാതിരിക്കാൻ;സ്വർണമല്ലായിരുന്നീ കണിപ്പൂവിലെങ്കിലോ?!———–

🌹 ഗഫൂർകാ ദോസ്തിനുവിട 🌹

രചന : ബേബി മാത്യു അടിമാലി✍ മലയാള മണ്ണിനെ പൊട്ടിച്ചിരിപ്പിച്ചചിരിയുടെതമ്പുരാൻ വിടപറഞ്ഞുവാക്കിലും നോക്കിലും ഹാസ്യം വിളമ്പിയമാമ്മുകോയയിന്നോർമ്മയായിശുദ്ധനർമ്മത്തിന്റെ പര്യായമായ്നാട്യങ്ങളില്ലാത്ത നടനകാന്തിനാടോടിക്കാറ്റും ഗഫൂർകാദോസ്തുംമലയാളനാടു മറക്കുകില്ലതടിമില്ലുജോലിയും നാടകവുംസുൽത്താനുമായുള്ള ചങ്ങാത്തവുംകോഴിക്കോടിന്റെ സാഹിത്യവുംആ മഹാപ്രതിഭയെ വാർത്തെടുത്തുഇനിയെത്രകാലം കഴിയണമീമണ്ണിൽഇത്തരം പ്രതിഭകൾ പിറവികൊള്ളാൻആ മഹാശ്രേഷ്ഠനാം അഭിനയസാമ്രാട്ടിനേകുന്നുഞാനെന്റെ അശ്രൂപൂജകണ്ണീർകണങ്ങളാൽ പുഷ്പാഞ്ജലി 🙏🙏🙏

സന്ദേശകാവ്യം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ കാനനച്ചോലയിൽകണ്ണാടി നോക്കികസ്തൂരി പൂശുംമാൻപേടകളേഎൻ കൺമണിയുടെകവിൾത്തടത്തിൽകസ്തൂരി പൂശാൻമറന്നതെന്തേകാർകൂന്തലഴിച്ചിട്ടുനറുതാളിയരച്ച് വെച്ചുനീരാടാനിറങ്ങുംകാർമേഘങ്ങളേഎൻ പ്രിയ സഖിയുടെഅളകങ്ങളിൽ തേക്കാൻനറുതാളിയുമായി നീവരാഞ്ഞതെന്തേമാനത്തെ മണവാട്ടിക്ക-ണിയുവാൻ തങ്കത്തിൻമണിമാല തീർക്കുന്നപൊൻനിലാവേഎൻ മണവാട്ടിക്ക്പുമേനി മൂടുവാൻപൊന്നാഭരണം നീതീർക്കാഞ്ഞതെന്തേകുന്നിൻ പുറങ്ങളിൽഏകാന്ത കാമുകനായിഅനുരാഗഗാനം മൂളുംപുന്തെന്നലേഎന്നകതാരിലെതമ്പുരാട്ടിക്കായൊരുസന്ദേശകാവ്യം നീമൂളുകില്ലേ….മൂളുകില്ലേ..?