ഒറ്റപ്പെടലിന്റെ വൻകരകളിൽ യാത്ര ചെയ്യുന്നവർ !
രചന : വി.ജി മുകുന്ദൻ. ഒറ്റപ്പെടലിന്റെ വൻകരകളിൽയാത്രചെയ്യുമ്പോൾ…,ശൂന്യതയുടെമണൽ പരപ്പിലൂടെയായിരിക്കുംനിശബ്ദതയുടെഅട്ടഹാസങ്ങളെ ഭേദിച്ചുള്ളമനസ്സിന്റെ യാത്ര.വെളിച്ചംകുടിച്ചുതീർക്കുന്നപകൽ,എപ്പോഴും ഇരുട്ടിലേക്കാണ്യാത്ര ചെയ്യുന്നത്.ഒറ്റപെടുന്നവന്റെയാത്രയുംഇരുട്ടിലേക്ക്തന്നെയായിരിക്കും!വെളിച്ചംചോർന്ന് പോകുമ്പോൾഇടവഴികളില്ലാത്തവഴിയിലൂടെയായിരിക്കുംയാത്ര തുടരേണ്ടിവരിക;വെളിച്ചം കടന്നുചെല്ലാത്തഅന്ധകാരത്തിന്റെഗർത്തങ്ങളിലേക്കായിരിക്കുംആ യാത്ര ചെന്നെത്തുക!ഇരുട്ടിന്റെആ പടുകുഴികളിൽ നിന്നും വെളിച്ചത്തിലേയ്ക്കുള്ള ദൂരംഅജ്ഞാതമാണ്;അജ്ഞതയുടെഓരോ നിമിഷങ്ങളുംമനസ്സിൽഓരോ പ്രകാശവർഷങ്ങളായിരിക്കും.
